Sub Lead

എഎപി വിജയിച്ചാല്‍ പഞ്ചാബിലെ എല്ലാ കുടുംബങ്ങള്‍ക്കും 300 യൂനിറ്റ് സൗജന്യ വൈദ്യുതി; തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി അരവിന്ദ് കെജ്‌രിവാള്‍

എഎപി വിജയിച്ചാല്‍ പഞ്ചാബിലെ എല്ലാ കുടുംബങ്ങള്‍ക്കും 300 യൂനിറ്റ് സൗജന്യ വൈദ്യുതി; തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി അരവിന്ദ് കെജ്‌രിവാള്‍
X

ചണ്ഡിഗഢ്:അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പഞ്ചാബിലെ വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത്. പഞ്ചാബിലും ഡല്‍ഹി മോഡല്‍ വികസനമാണ് വാഗ്ദാനം ചെയ്യുന്നത്. എഎപി അധികാരത്തിലെത്തിയാല്‍ പഞ്ചാബിലെ എല്ലാ കുടുംബങ്ങള്‍ക്കും 300 യൂനിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്നാണ് വാഗ്ദാനം. 24 മണിക്കൂര്‍ വൈദ്യുതി ഉറപ്പാക്കും. മുന്‍ വൈദ്യുതി ബില്ലുകള്‍ എഴുതിത്തള്ളും. 'ഇത് കെജ്‌രിവാളിന്റെ വാഗ്ദാനമാണ്, ക്യാപ്റ്റന്റെ നേര്‍ച്ചകളല്ല. ഞങ്ങള്‍ ഞങ്ങളുടെ വാഗ്ദാനങ്ങള്‍ നല്‍കുന്നു.

ക്യാപ്റ്റന്റെ വാഗ്ദാനങ്ങള്‍ അഞ്ചുവര്‍ഷത്തിനുശേഷവും പാലിച്ചിട്ടില്ല'- ഡല്‍ഹിയിലെ വികസനം ചൂണ്ടിക്കാട്ടി കെജ്‌രിവാള്‍ പറഞ്ഞു. ചണ്ഡിഗഡ് പ്രസ്‌ക്ലബ്ബില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ എല്ലാ വീടുകളിലും 300 യൂനിറ്റ് വരെ സൗജന്യ വൈദ്യുതി ലഭിക്കും. ഇതോടെ പഞ്ചാബിലെ 77 ശതമാനം മുതല്‍ 80 ശതമാനം വരെ ആളുകള്‍ക്ക് വൈദ്യുതി ബില്‍ അടയ്‌ക്കേണ്ട സാഹചര്യമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. 24 മണിക്കൂറും വൈദ്യുതി വാഗ്ദാനം നടപ്പാക്കാന്‍ മൂന്നുവര്‍ഷം വരെ എടുത്തേക്കാം.

2015 ല്‍ ഡല്‍ഹിയില്‍ വിജയിച്ച എഎപി രണ്ടുവര്‍ഷത്തിന് ശേഷം അയല്‍രാജ്യമായ പഞ്ചാബിലും ജയിച്ചുകയറാമെന്ന് പ്രതീക്ഷിച്ചിരുന്നു. 25 ലക്ഷം പേര്‍ക്ക് ജോലി, അഞ്ചുരൂപയ്ക്ക് ഊണ്, സൗജന്യ വൈഫൈ, സംരംഭകത്വ പദ്ധതികള്‍, വാര്‍ധക്യകാല പെന്‍ഷനുകള്‍, മയക്കുമരുന്ന് വിമുക്ത സംസ്ഥാനം എന്നിവയുള്‍പ്പെടെ നിരവധി വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും മതിയായ വോട്ടുകള്‍ നേടുന്നതില്‍ എഎപി പരാജയപ്പെട്ടു. ആം ആദ്മി പാര്‍ട്ടിക്ക് 20 സീറ്റുകള്‍ മാത്രമാണ് നേടാനായത്. അകാലിദള്‍- ബിജെപി സര്‍ക്കാരിന്റെ 10 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് കോണ്‍ഗ്രസ് 77 സീറ്റുകളാണ് പഞ്ചാബില്‍ നേടിയത്.

Next Story

RELATED STORIES

Share it