- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിഎസ് പി നേതാവിന്റെ ഫാമില്‍ പശുവിനെ അറുത്തു; ആറുപേര്‍ അറസ്റ്റില്‍
അതേസമയം, പശുവിനെ അറുത്തതുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും പ്രദേശത്ത് തങ്ങള്‍ക്ക് കൃഷി സ്ഥലം ഉണ്ടെന്നത് സത്യമാണെന്നും രുചി വീരയുടെ പിതാവും ജില്ലാ പഞ്ചായത്ത് ബോര്‍ഡ് മുന്‍ അംഗവുമായ ഉദയന്‍ വീര പറഞ്ഞു.
ബിജ്‌നോര്‍: ബിഎസ് പി നേതാവിന്റെ ഫാമില്‍നിന്ന് പശുവിനെ അറുത്തെന്ന് ആരോപിച്ച് ആറുപേരെ ഉത്തര്‍പ്രദേശ് പോലിസ് അറസ്റ്റ് ചെയ്തു. ബിഎസ് പി നേതാവ് രുചി വീരയുടെ ഉടമസ്ഥതയിലുള്ള ഫാമില്‍നിന്ന് പശുവിനെ അറുത്തെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് അര്‍ധരാത്രി നടത്തിയ പരിശോധനയിലാണ് ആറുപേരെ അറസ്റ്റ് ചെയ്തതെന്ന് പോലിസ് സൂപ്രണ്ട് ലക്ഷ്മി നിവാസ് മിശ്ര പറഞ്ഞു. പട്രോളിങ്ങിനിടെ, രുചി വീരയുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള ഫാമില്‍ പശുവിനെ അറുക്കുന്നുവെന്ന വിവരം ലഭിച്ചാണ് പോലിസ് സംഘം ഫാമിലെത്തിയത്. കരിമ്പുപാടത്തില്‍ 400 മീറ്ററോളം ഉള്ളിലുള്ള ഫാമിലെത്തിയപ്പോള്‍ 13ഓളം പേര്‍ ചേര്‍ന്ന് പശുവിനെ അറുത്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്ന് പോലിസ് പറഞ്ഞു. ഏഴുപേര്‍ ഓടിരക്ഷപ്പെട്ടു. സിറ്റി പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ജാഖാരി ബങ്കാര്‍ വില്ലേജില്‍ നിന്ന് രണ്ടു ക്വിന്റല്‍ ഇറച്ചി കണ്ടെടുക്കുകയും ചെയ്തു. തുടര്‍ന്നാണ് 13 പേര്‍ക്കെതിരേ കേസെടുത്തതെന്നും ബിഎസ് പി മുന്‍ എംഎല്‍എയായ രുചി വീരയ്ക്കു ബന്ധമുണ്ടെന്നും പോലിസ് പറഞ്ഞു. നേരത്തേ ബിഎസ് പി എംഎല്‍എയായിരുന്ന രുചി വീര ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പാര്‍ട്ടി വിട്ട് സമാജ്‌വാദി പാര്‍ട്ടിയിലെത്തിയ രുചി വീര അവോണ്‍ല മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടിരുന്നു.
അതേസമയം, പശുവിനെ അറുത്തതുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും പ്രദേശത്ത് തങ്ങള്‍ക്ക് കൃഷി സ്ഥലം ഉണ്ടെന്നത് സത്യമാണെന്നും രുചി വീരയുടെ പിതാവും ജില്ലാ പഞ്ചായത്ത് ബോര്‍ഡ് മുന്‍ അംഗവുമായ ഉദയന്‍ വീര പറഞ്ഞു. ഫാമില്‍ ഒരു കാവല്‍ക്കാരനെ നിയോഗിച്ചിരുന്നു. പശുവിനെ അറുത്തവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത് പോലിസാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ജാകരി ബങ്കാറില്‍ നിന്നുള്ള ഷാകു, സാഹിദ്, ഒസാഫ്, സുബൈര്‍, ഗുഫ്‌റാന്‍, നഈമുദ്ദീന്‍, നാനമു, കാസിവാല വില്ലേജില്‍ നിന്നുള്ള ഷക്കീല്‍, നവീല്‍, തസ്‌ലിം, റഈസ്, ഫഈം, അബ്‌റാര്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ഇതില്‍ ഷാകു, സാഹിദ്, ഒസാഫ്, സുബൈര്‍, നാനു, തസ്‌ലീം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
RELATED STORIES
വിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMTഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര്‍ കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMT