- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രായം ഒരു സംഖ്യ മാത്രമാക്കി മാറ്റി ബിരുദം നേടി ഫലസ്തീനി വയോധിക; 85ാം വയസ്സില് സര്വകലാശാല ബിരുദം
അധിനിവിഷ്ട ഫലസ്തീനിലെ നസറേത് സ്വദേശിനി ജിഹാദ് മുഹമ്മദ് അബ്ദുല്ല ബതു 85ാം വയസ്സില് സര്വകലാശാല ബിരുദം നേടിയാണ് ലോകശ്രദ്ധയാകര്ഷിച്ചിരിക്കുന്നത്. കഫര് ബറാഅസ് ഇസ്ലാമിക സര്വകലാശാലയില് നിന്ന് ബിഎ ഇസ്ലാമിക് സ്റ്റഡീസിലാണ് ഇവര് ബിരുദം നേടിയത്.

ഗസ്സ സിറ്റി: സ്ഥിരോല്സാഹത്തിനൊപ്പം പരിശ്രമം കൂടെയുണ്ടെങ്കില് ആഗ്രഹിച്ചതെന്തും എത്തിപ്പിടിക്കാന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഫലസ്തീനി വയോധിക. അധിനിവിഷ്ട ഫലസ്തീനിലെ നസറേത് സ്വദേശിനി ജിഹാദ് മുഹമ്മദ് അബ്ദുല്ല ബതു 85ാം വയസ്സില് സര്വകലാശാല ബിരുദം നേടിയാണ് ലോകശ്രദ്ധയാകര്ഷിച്ചിരിക്കുന്നത്. കഫര് ബറാഅസ് ഇസ്ലാമിക സര്വകലാശാലയില് നിന്ന് ബിഎ ഇസ്ലാമിക് സ്റ്റഡീസിലാണ് ഇവര് ബിരുദം നേടിയത്.
1948 വരെ നസറേത്തിനടുത്തുള്ള അല്മുജയ്ദില് അവര് സ്കൂളില് പോയിരുന്നു. നക്ബ സംഭവിക്കുകയും ഫലസ്തീനികളെ അവരുടെ വീടുകളില് നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കുകയും ചെയ്തു. 1948ല് അതേ വര്ഷം, അവരുടെ മാതാവ് അസുഖ ബാധിതയായതോടെ സ്കൂള് പഠനം ഉപേക്ഷിക്കാന് ജിഹാദ് നിര്ബന്ധിതയായി.
1954 ല് ജിഹാദ് വിവാഹം കഴിക്കുകയും അഞ്ച് കുട്ടികളുടെ മാതാവുകയും ചെയ്തു. എന്നിരുന്നാലും, പഠനത്തോടും അറിവിനോടുമുള്ള അവളുടെ അഭിനിവേശം ഒരിക്കലും മങ്ങിയില്ല. ഈ കോളജിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ വിദ്യാര്ത്ഥി കൂടിയാണ് ബതു. നിരവധി വെല്ലുവിളികളെയും ജീവിത പ്രതിസന്ധികളെയും അതിജീവിച്ചാണ് ബതു ഇവിടം വരെയെത്തിയത്.
സോഷ്യല് മീഡിയയില് വാര്ത്ത പുറത്തുവന്നതിനു പിന്നാലെ പ്രമുഖരടക്കം നിരവധി പേരാണ് ബാതുവിന്റെ ബിരുദദാന ചടങ്ങിന് ശേഷമുള്ള ഗൗണ് അണിഞ്ഞ അവരുടെ ഫോട്ടോയും അടിക്കുറിപ്പും പങ്കുവെച്ചത്.
RELATED STORIES
ഹൂത്തികളില് നിന്ന് ഹൊദൈദ തുറമുഖം പിടിക്കാന് 'യെമന് സര്ക്കാര്'...
13 April 2025 4:05 AM GMTസര്പ്പദോഷം ഒഴിവാക്കാന് മകളെ ബലി നല്കിയ യുവതിയ്ക്ക് വധശിക്ഷ
13 April 2025 3:19 AM GMTഡിഎംകെ അധികാരത്തില് നിന്ന് പുറത്തായാലേ ചെരിപ്പ് ഇടൂയെന്ന ശപഥത്തില്...
13 April 2025 2:19 AM GMTകര്ണാടകയിലെ 70 ശതമാനം ജനങ്ങളും പിന്നാക്കക്കാരെന്ന് ജാതി സെന്സസ്;...
13 April 2025 2:03 AM GMTഐപിഎൽ; സൺറൈസേഴ്സ് റിട്ടേൺസ്; ക്ലാസ്സിക്ക് ജയം
12 April 2025 7:09 PM GMTഐഎസ്എൽ കിരീടം മോഹൻ ബഗാന്; എക്സ്ട്രാ ടൈമിൽ ബെംഗളൂരു വീണു
12 April 2025 6:17 PM GMT