Sub Lead

'15 വയസ്സുകാരിക്കും പ്രത്യുല്‍പ്പാദന ശേഷിയുണ്ട്, പിന്നെന്തിന് വിവാഹ പ്രായം ഉയര്‍ത്തണ'മെന്ന് കോണ്‍ഗ്രസ് എംഎല്‍എ

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തണമെന്ന് തിങ്കളാഴ്ച നടന്ന 'നാരി സമ്മാന്‍' പരിപാടിയില്‍ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ ആവശ്യപ്പെട്ടിപുന്നു.

15 വയസ്സുകാരിക്കും പ്രത്യുല്‍പ്പാദന ശേഷിയുണ്ട്, പിന്നെന്തിന് വിവാഹ പ്രായം ഉയര്‍ത്തണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ
X

ഭോപ്പാല്‍: 15 വയസ്സുള്ള ഒരു പെണ്‍കുട്ടിക്ക് പോലും പ്രത്യുല്‍പ്പാദന ശേഷിയുണ്ടെന്നതിനാല്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തേണ്ടതിന്റെ ആവശ്യകത എന്താണെന്ന് മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ സഞ്ജന്‍ സിങ് വര്‍മ. പെണ്‍കുട്ടികളുടെ വിവാഹ പ്രായം വര്‍ധിപ്പിക്കണമെന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. '15 വയസ്സുള്ള ഓരോ പെണ്‍കുട്ടിക്കും പ്രത്യുല്‍പ്പാദന ശേഷിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അപ്പോള്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 വയസ്സാക്കി ഉയര്‍ത്തേണ്ടതിന്റെ ആവശ്യകത എന്താണ്?. മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ വലിയ ഡോക്ടറായോ എന്നും അദ്ദേഹം ചോദിച്ചു. പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തണമെന്ന് തിങ്കളാഴ്ച നടന്ന 'നാരി സമ്മാന്‍' പരിപാടിയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിപുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും മുന്‍ മന്ത്രി കൂടിയായ സഞ്ജന്‍ സിങ് വര്‍മ എംഎല്‍എ ആരോപിച്ചു.

പ്രായപൂര്‍ത്തിയാവാത്തവര്‍ക്കെതിരായ ബലാല്‍സംഗങ്ങളുടെ എണ്ണത്തില്‍ മധ്യപ്രദേശാണ് ഒന്നാമത്. ഇത്തരം കേസുകളില്‍ കര്‍ശന നടപടിയെടുക്കുന്നതിനുപകരം മുഖ്യമന്ത്രി കാപട്യം നിറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇന്ത്യയുടെ പെണ്‍മക്കളെ എംഎല്‍എ അപമാനിച്ചെന്ന് മധ്യപ്രദേശ് ബിജെപിയുടെ മാധ്യമ വക്താവ് നേഹ ബഗ്ഗ പറഞ്ഞു. തന്റെ പാര്‍ട്ടി പ്രസിഡന്റ് ഒരു സ്ത്രീയാണെന്ന് അദ്ദേഹം മറന്നോ? പ്രിയങ്ക ഗാന്ധിയും ഒരു സ്ത്രീയാണ്? വര്‍മ പരസ്യമായി മാപ്പ് പറയാനും അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനും ഞാന്‍ സോണിയ ഗാന്ധിയോട് അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികളുടെ ഏറ്റവും കുറഞ്ഞ വിവാഹപ്രായ പരിധി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനായി രൂപീകരിച്ച സമിതിയുടെ റിപോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്നായിരുന്നു പ്രഖ്യാപനം.

'A 15-year-old girl can reproduce, why increase marriage age', asks Congress MLA

Next Story

RELATED STORIES

Share it