Sub Lead

ഹിന്ദുത്വ ഫാഷിസത്തിനെതിരേ ജനാധിപത്യ ശക്തികളുടെ വിശാലഐക്യം ഉയർന്നുവരണം: ഇന്ത്യൻ സോഷ്യൽ ഫോറം

ഇന്ത്യയെന്ന മതേതര രാഷ്ട്രം സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രമായി മാറിക്കൊണ്ടിരിക്കുന്നു എന്ന ആശങ്കളെ ബലപ്പെടുത്തുന്ന വിധമാണ് കോടതികൾ വിധി പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഹിന്ദുത്വ ഫാഷിസത്തിനെതിരേ ജനാധിപത്യ ശക്തികളുടെ വിശാലഐക്യം ഉയർന്നുവരണം: ഇന്ത്യൻ സോഷ്യൽ ഫോറം
X

റിയാദ്: രാജ്യത്ത് നീതിയും നിയമവാഴ്‌ച്ചയും തിരിച്ചുപിടിക്കാന്‍ ഹിന്ദുത്വ വർഗീയ-വംശീയ-വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ച്ചചെയ്യാതെ പോരാടാൻ ജനാധിപത്യ ശക്തികളുടെ വിശാലഐക്യം ഉയർന്നുവരേണ്ടത് അനിവാര്യമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ബത്ത ബ്ലോക്ക് പ്രവർത്തക കൺവെൻഷൻ പ്രസ്താവിച്ചു.

1992 ൽ ബാബരി മസ്‌ജിദ്‌ തകർത്ത കേസുകളിലും, പത്തു വർഷങ്ങൾക്ക് ശേഷം 2002 ൽ ഗുജറാത്ത് മുസ്‌ലിം വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളിലും നീതിയോടും ധർമ്മത്തോടും നിയമത്തോടും തുടരുന്ന വിദ്രോഹ നടപടികളുടെ അവസാനത്തെ ഉദാഹരണമായി, ഗുജറാത്ത് മുസ്‌ലിം വംശഹത്യയുമായും ബാബരി മസ്ജിദ് തകർത്തതുമായും ബന്ധപ്പെട്ട് കേസുകൾ സുപ്രിംകോടതി അവസാനിപ്പിച്ചിരിക്കുകയാണ്.

ഇന്ത്യയെന്ന മതേതര രാഷ്ട്രം സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രമായി മാറിക്കൊണ്ടിരിക്കുന്നു എന്ന ആശങ്കളെ ബലപ്പെടുത്തുന്ന വിധമാണ് കോടതികൾ വിധി പറഞ്ഞുകൊണ്ടിരിക്കുന്നത്. ബാബരി മസ്‌ജിദിന്റെ ഭൂമിയിൽ രാമക്ഷേത്രം നിര്‍മിക്കാനുള്ള സുപ്രിംകോടതി വിധി, കോടതികളില്‍ പോലും പ്രതീക്ഷ ഇല്ലാതാക്കുന്നതും മുസ്‌ലിംകൾ അടക്കമുള്ള മത ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥയെ ബലപ്പെടുത്തുന്നതുമാണ്.

ഗുജറാത്ത് മുസ്‌ലിം വംശഹത്യയിൽ ഗര്‍ഭിണിയായ ബിൽക്കിസ് ബാനുവിനെ കൂട്ട ബലാൽസംഗത്തിനിരയാക്കുകയും കുടുംബാംഗങ്ങളായ ഒരു ഡസനോളം പേരെ കൊലപ്പെടുത്തുകയും ചെയ്ത ഹിന്ദുത്വ ഭീകരരെ ജയിലിൽ നിന്നും മോചിപ്പിച്ചുകൊണ്ടായിരുന്നു സ്വാതന്ത്ര്യത്തിന്റെ 75 വർഷം രാജ്യം ആഘോഷിച്ചതെന്ന് സോഷ്യൽ ഫോറം സ്റ്റേറ്റ് പ്രസിഡന്റ് സൈദലവി ചുള്ളിയൻ കുറ്റപ്പെടുത്തി.

സോഷ്യൽ ഫോറം ബത്ഹ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കൺവെൻഷനിൽ സോഷ്യൽ ഫോറത്തിലേക്ക് പുതുതായി മെമ്പർഷിപ്പ് എടുത്തവർക്ക് സ്വീകരണം നൽകി. ബ്ലോക്ക് വൈസ്‌ പ്രസിഡൻ്റ് കബീർ മമ്പാടിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിൽ ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി മുഹീനുദ്ധീൻ മലപ്പുറം ഉദ്ഘാടനം നിർവഹിച്ചു. സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് പ്രസിഡന്റ് സൈദലവി ചുള്ളിയാൻ വിഷയാവതരണം നടത്തി.

സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി അൻസാർ ചങ്ങനാശേരി സന്നിഹിതനായിരുന്നു. സോഷ്യൽ ഫോറം ബ്ലോക്ക് ജനറൽ സെക്രട്ടറി ബാപ്പുട്ടി സ്വാഗതവും, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം സലിം മഞ്ചേരി നന്ദിയും അറിയിച്ചു.

Next Story

RELATED STORIES

Share it