Sub Lead

പുതിയ വിശ്വാസികളെ ആകര്‍ഷിക്കാന്‍ ഗുസ്തി മല്‍സരങ്ങള്‍ നടത്തി ക്രിസ്ത്യന്‍ ദേവാലയം (ചിത്രങ്ങള്‍+VIDEO)

പുതിയ വിശ്വാസികളെ ആകര്‍ഷിക്കാന്‍ ഗുസ്തി മല്‍സരങ്ങള്‍ നടത്തി ക്രിസ്ത്യന്‍ ദേവാലയം (ചിത്രങ്ങള്‍+VIDEO)
X

ഷിപ്പ്‌ലി(യുകെ): പുതിയ വിശ്വാസികളെ ആകര്‍ഷിക്കാന്‍ ഗുസ്തി മല്‍സരങ്ങള്‍ നടത്തി യുകെയിലെ ക്രിസ്ത്യന്‍ ദേവാലയം. വടക്കന്‍ ഇംഗ്ലണ്ടിലെ ഷിപ്പ്‌ലിയിലെ സെന്റ് പീറ്റേഴ്‌സ് ആംഗ്ലിക്കന്‍ ചര്‍ച്ചാണ് ഗുസ്തി മല്‍സരങ്ങള്‍ നടത്തുന്നത്. ഡേവിഡും ഗോലിയാത്തും തമ്മിലുള്ള പോരാട്ടവും കെയ്‌നും ആബേലും തമ്മിലുള്ള പോരാട്ടവും ചിത്രീകരിക്കാനാണ് ഗുസ്തി മല്‍സരങ്ങള്‍ നടത്തുന്നതെന്ന് ദേവാലയ അധികൃതര്‍ പറഞ്ഞു.






































ബ്രിട്ടീഷ് ജനസംഖ്യയിലെ പകുതിയില്‍ താഴെ പേര്‍ മാത്രം ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനക്ക് എത്തുന്നുള്ളൂയെന്നാണ് 2021ലെ സെന്‍സസ് റിപോര്‍ട്ട് പറയുന്നത്. മതനിഷേധികളുടെ എണ്ണം 25ല്‍ നിന്ന് 37 ശതമാനമായി ഉയരുകയും ചെയ്തു. ഇതേതുടര്‍ന്നാണ് പുതിയ വിശ്വാസികള്‍ക്കായി ദേവാലയങ്ങള്‍ പല ശ്രമങ്ങളും നടത്തുകയാണ്. ചില റിസ്‌കുകള്‍ എടുക്കാതെ വയ്യെന്ന് ദേവാലയത്തിന്റെ ചുമതലയുള്ള റവറണ്ട് നതാഷ തോമസ് പറഞ്ഞു. അടുത്തിടെ നടത്തിയ ഗുസ്തി മല്‍സരം കാണാന്‍ 200 പേരാണ് എത്തിയത്. ഗാരെത്ത് എയ്ഞ്ചല്‍ എന്ന പേരിലുള്ള ഗുസ്തിക്കാരനാണ് ദേവാലയത്തിലെ പ്രമുഖന്‍. 'പ്രാര്‍ത്ഥിക്കൂ, ഭക്ഷിക്കൂ, ഗുസ്തി പിടിക്കൂ, ഇതെല്ലാം ആവര്‍ത്തിക്കൂ'' എന്ന ടാറ്റു കുത്തിയ ഗാരെത്ത് എയ്ഞ്ചല്‍ മതപ്രഭാഷകനുമാണ്. കുട്ടിക്കാലത്ത് ലൈംഗിക അതിക്രമത്തിന് ഇരയായ തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് ഗുസ്തിയാണെന്ന് ഗാരെത്ത് പറയുന്നു. സ്ത്രീകളുടെ പ്രത്യേക മല്‍സരവും നടക്കുന്നുണ്ട്. WWE മോഡലിലാണ് മല്‍സരങ്ങള്‍ നടക്കുക. ഗുസ്തി കാണാന്‍ വന്ന 30 ഓളം പേരെ ഇതുവരെ ക്രിസ്തു മതത്തില്‍ ചേര്‍ത്തതായും നതാഷ പറഞ്ഞു.

Next Story

RELATED STORIES

Share it