Sub Lead

കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന ലോ ഫ്‌ളോര്‍ ബസ് കത്തി നശിച്ചു

കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന ലോ ഫ്‌ളോര്‍ ബസ് കത്തി നശിച്ചു
X

കൊച്ചി: കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന ലോ ഫ്‌ലോര്‍ ബസ് കത്തി നശിച്ചു. എറണാകുളം ചിറ്റൂര്‍ റോഡില്‍ വെച്ചായിരുന്നു സംഭവം. എറണാകുളം - തൊടുപുഴ ബസിനാണ് തീ പിടിച്ചത്. 21 യാത്രക്കാരാണ് ഈ സമയം ബസില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. ഫയര്‍ഫോഴ്സ് സംഘം എത്തി തീയണക്കുകയായിരുന്നു. ആളപായമില്ല. തീപിടിച്ചതോടെ ബസിലെ വാണിങ്ങ് സംവിധാനത്തിലൂടെ ഡ്രൈവര്‍ക്ക് സൂചന ലഭിച്ചു. തുടര്‍ന്ന് ബസ് ഉടന്‍ തന്നെ നിര്‍ത്തി. യാത്രക്കാരെയെല്ലാം ബസില്‍ നിന്നും പുറത്തിറക്കി.

എറണാകുളം സ്റ്റാന്‍ഡില്‍ നിന്നും യാത്ര പുറപ്പെട്ട് ഒരു കിലോമീറ്റര്‍ മാത്രം പിന്നിടുമ്പോഴായിരുന്നു അപകടമുണ്ടായത്. ബസിന്റെ പിന്‍ഭാഗത്തെ ആറു നിര സീറ്റുകളെല്ലാം കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.




Next Story

RELATED STORIES

Share it