- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ എസ് ഷാന്റെ കൊലപാതക അന്വേഷണം ബിജെപിയുടെ ഉന്നതങ്ങളില്‍ എത്തുന്നതിനെ കെ സുരേന്ദ്രന്‍ ഭയക്കുന്നു: എ എം ആരിഫ് എംപി
ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്റെ കൊലപാതകത്തില്‍ അന്വേഷണം ബിജെപി ഉന്നത നേതാക്കളില്‍ എത്തുന്നതിനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഭയക്കുന്നതായി എ എം ആരിഫ് എംപി. 'ആലപ്പുഴയില്‍ ഉണ്ടായ രണ്ടു സംഭവത്തിലും, കൃത്യം ചെയ്തവരെയും, രക്ഷപെടാന്‍ സഹായിച്ചവരെയും ഗൂഢാലോചന നടത്തിയവരെയും അടക്കം മുഴുവന്‍ പ്രതികളെയും നിയമത്തിന്റെ മുന്നില്‍ എത്തിക്കും എന്ന് ഉറപ്പാണ്. അത് ബിജെപിയുടെ ഉന്നതങ്ങളില്‍ വരെ എത്തുമെന്നത് കൊണ്ടാകും സുരേന്ദ്രന്‍ ഭയക്കുന്നത്. യഥാര്‍ത്ഥ പ്രതികളെ രക്ഷപെടുത്താന്‍ കെ സുരേന്ദ്രനല്ല ആര് വിചാരിച്ചാലും സാധ്യമാകില്ല. അന്വേഷണത്തില്‍ ഇടപെടാനും വഴിതെറ്റിക്കാനമുള്ള ശ്രമങ്ങള്‍ വിലപ്പോകില്ല'. എ എം ആരിഫ് വ്യക്തമാക്കി. ഫേസ്ബുക്ക് പേജിലായിരുന്നു എംപിയുടെ പ്രതികരണം.
എച്ച് സലാം എംഎല്‍എ യ്ക്ക് നേരേ ബിജെപി സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തില്‍ നടക്കുന്നത് ഹീനമായ വ്യക്തിഹത്യയും, അപവാദ പ്രചരണവുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'ആലപ്പുഴയില്‍ നടന്ന കൊലപാതകങ്ങളില്‍ ഉന്നതതല ഗൂഢാലോചന ഉള്‍പ്പെടെ വെളിയില്‍ വരുമെന്നുള്ള ആശങ്കയാണ് ബിജെപി നേതൃത്വത്തെ അങ്കലാപ്പിലാക്കുന്നത്. കേസിലെ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനുള്ള കെ സുരേന്ദ്രന്റെ ശ്രമം നടക്കാതെ പോകുന്നതിലുള്ള നിരാശയും കൊണ്ടാണ് ഇത്തരം ഹീനമായ ആരോപണമുന്നയിക്കാനും അതുവഴി വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കുവാനും ഉള്ള ശ്രമം.
മാസങ്ങള്‍ക്ക് മുന്‍പ് വയലാറില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സമയത്ത് ഇത് പോലെ തന്നെ പ്രതികളെ രക്ഷിക്കാന്‍ സിപിഎം ശ്രമിക്കുന്നു എന്ന പ്രചാരണം ബിജെപി നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായിരുന്നു. എന്നാല്‍ കൃത്യം ചെയ്തവരെയും സഹായിച്ചവരേയും ഗൂഡാലോചന നടത്തിയവരേയും ഉള്‍പ്പെടെ എസ്ഡിപിഐയുടെ വിവിധ തലത്തിലുള്ള 40 പേരേ അറസ്റ്റ് ചെയ്ത് ജയിലിലാക്കാന്‍ കേരളാ പോലിസിന് കഴിഞ്ഞിട്ടുണ്ട്. മൂന്നു പേര്‍ ഇന്നും ജയിലിലാണ്. അവരുടെ ജാമ്യാപേക്ഷയെ കോടതിയില്‍ പിണറായി സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിട്ടുമുണ്ട്. അതുകൊണ്ട് തന്നെ വയലാറിലെ കേസ് അന്വേഷണത്തെക്കുറിച്ച് യാതൊരു പരാതിയും ഉന്നയിക്കാന്‍ ഇപ്പോള്‍ സുരേന്ദ്രനോ മറ്റു ബിജെപി നേതാക്കള്‍ക്കോ കഴിയുന്നില്ല എന്നത് കൊണ്ട് ഇപ്പോള്‍ അതില്‍ മൗനം പാലിക്കുന്നു. ആലപ്പുഴയില്‍ ഉണ്ടായ രണ്ടു സംഭവത്തിലും, കൃത്യം ചെയ്തവരെയും, രക്ഷപെടാന്‍ സഹായിച്ചവരെയും ഗൂഢാലോചന നടത്തിയവരെയും അടക്കം മുഴുവന്‍ പ്രതികളെയും നിയമത്തിന്റെ മുന്നില്‍ എത്തിക്കും എന്ന് ഉറപ്പാണ്. അത് ബിജെപി യുടെ ഉന്നതങ്ങളില്‍ വരെ എത്തുമെന്നത് കൊണ്ടാകും സുരേന്ദ്രന്‍ ഭയക്കുന്നത്. ആരിഫ് വ്യക്തമാക്കി.
'യഥാര്‍ത്ഥ പ്രതികളെ രക്ഷപെടുത്താന്‍ കെ സുരേന്ദ്രനല്ല ആര് വിചാരിച്ചാലും സാധ്യമാകില്ല. അന്വേഷണത്തില്‍ ഇടപെടാനും വഴിതെറ്റിക്കാനമുള്ള ശ്രമങ്ങള്‍ വിലപ്പോകില്ല.
മതത്തേയും വിശ്വാസത്തേയും ചൂഷണം ചെയ്ത് രാഷ്ട്രീയ ലാഭം നേടാന്‍ ശ്രമിക്കുന്നവര്‍ക്ക് മത ധ്രുവീകരണമാണ് വേണ്ടത്. ആലപ്പുഴയില്‍ അത് നടക്കില്ല. മുസ്‌ലിം നാമധാരികളായ കമ്യൂണിസ്റ്റ് നേതാക്കളെ വര്‍ഗ്ഗീയവാദികളായി ചിത്രീകരിക്കുന്ന സംഘപരിവാര തന്ത്രം ഇവിടെ ചിലവാകില്ല. എനിക്കെതിരെയും ഇതേ രീതിയിലുള്ള ആക്രമണമാണ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി നടത്തുന്നത്. അതിനെതിരെ ജന്മഭൂമിക്കും ജനം ടിവിക്കുമെതിരെ നിയമപരമായ പോരാട്ടം ഒരു വഴിയില്‍ നടത്തുന്നുമുണ്ട്.
കേസ് അന്വേഷണത്തില്‍ ആലപ്പുഴയില്‍ സലാം എംഎല്‍എയോ ഇടതുപക്ഷ നേതൃത്വമോ ഇടപെടാറില്ല. ബിജെപിയുടെ ഭാഗത്ത് നിന്നും അങ്ങനെ ഉണ്ടാകാന്‍ അനുവദിക്കുകയുമില്ല.
അതിന് വേണ്ടി എന്ത് മര്യാദകേടും പറയാമെന്നുള്ള സമീപനം നല്ലതിനുമല്ല. മൂന്നര പതിറ്റാണ്ടോളം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച് കഴിവും ആന്മാര്‍ത്ഥതയും തെളിയിച്ച സഖാവാണ് അമ്പലപ്പുഴ എംഎല്‍എ സഖാവ് എച്ച് സലാം. കമ്യൂണിസ്റ്റുകാര്‍ വര്‍ഗ്ഗീയതയെ ജീവന്‍ കൊടുത്തും ചെറുത്തു നില്‍ക്കുന്നവരാണ്. കുറ്റകൃത്യം ചെയ്തവരെ തെറ്റുകാരെന്ന് പറയാന്‍ നാവ് പൊന്താത്ത സുരേന്ദ്രന്‍ സിപിഎമ്മിന് നേരേ തിരിയുന്നത് എന്തിന് എന്ന് ജനങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ട്'. എംപി വ്യക്തമാക്കി.
RELATED STORIES
മുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMTമുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMTപാലക്കാടിന്റെ സമധാനന്തരീക്ഷം തകര്‍ക്കാന്‍ സംഘ്പരിവാര്‍ നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTഖേല്‍രത്നയ്ക്ക് മനു ഭാക്കറിനെ പരിഗണിച്ചില്ല; ഹര്‍മന്‍പ്രീത് സിങിന്...
23 Dec 2024 9:06 AM GMTപെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര്‍ 28ന് വിധി
23 Dec 2024 8:31 AM GMT