- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വൈഗൂര്‍ മുസ്‌ലിം വിഷയത്തില്‍ ലോകരാജ്യങ്ങള്‍ മൗനം വെടിയണമെന്ന് പോപുലര്‍ ഫ്രണ്ട്
മുസ്‌ലിംകള്‍ക്കു മേല്‍ നടത്തിക്കൊണ്ടിരിക്കുന്ന പീഡനത്തില്‍ ചൈനയ്‌ക്കെതിരേ ഉപരോധമുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ യുഎസും അവരുടെ പാശ്ചാത്യ സഖ്യരാജ്യങ്ങളും വിമുഖത കാണിക്കുകയാണെന്നും ഇ അബൂബക്കര്‍ കുറ്റപ്പെടുത്തി
ന്യൂഡല്‍ഹി: സിന്‍ജിയാങില്‍ വൈഗൂര്‍ മുസ്‌ലിംകള്‍ക്കും മറ്റു വംശീയ ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ ചൈനീസ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന അനീതിക്കും അത്യന്തം ഹീനമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരേ ലോക നേതാക്കളും മനുഷ്യാവകാശ സംഘടനകളും തുടരുന്ന കുറ്റകരമായ മൗനം അവസാനിപ്പിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ അബൂബക്കര്‍.
കിഴക്കന്‍ തുര്‍ക്കിസ്താനിലെ ന്യൂനപക്ഷ മുസ്‌ലിം സമൂഹത്തെ പ്രത്യേകിച്ച് വൈഗൂര്‍ മുസ്‌ലിംകളെ ഉന്‍മൂലനം ചെയ്യാന്‍ സര്‍ക്കാര്‍ വ്യവസ്ഥാപിതമായി നടത്തുന്ന ശ്രമങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്.
കടുത്ത അവകാശ ലംഘനങ്ങള്‍ നേരിട്ടാണ് ഇവര്‍ ജീവിതം തള്ളിനീക്കുന്നത്. സലാം പറയല്‍, മദ്യപാനം ഉപേക്ഷിക്കല്‍, മാതൃഭാഷ സംസാരിക്കല്‍ തുടങ്ങിയവ പോലും കടുത്ത അപരാധമായി കണ്ട് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ മതപരമായ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി കോണ്‍സെന്‍ട്രേഷന്‍ കാംപുകളില്‍ അടയ്ക്കുകയാണ്.
നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകളെ ഓര്‍മിപ്പിക്കും വിതമുള്ള തടവറകളില്‍ 20 ലക്ഷത്തോളം പേര്‍ കഴിയുന്നുണ്ടെന്നാണ് റിപോര്‍ട്ടു. വൊക്കേഷനല്‍ െ്രെടനിങ് സെന്ററെന്ന് ചൈനീസ് സര്‍ക്കാര്‍ അവകാശപ്പെടുന്ന ഇത്തരം കാംപുകളില്‍ തടവുകാരെ ക്രൂരമായ പീഡനത്തിനും മതനിരാസത്തിനും വിധേയമാക്കുന്നുണ്ട്.
മാധ്യമങ്ങളില്‍നിന്നും കുടുംബങ്ങളില്‍നിന്നു പോലും തടവുകാരെ അകറ്റി നിര്‍ത്തുകയാണ്. കൊല്ലപ്പെടുന്ന തടവുകാരുടെ മൃതദേഹങ്ങള്‍ പോലും കൈമാറാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. ചൈനീസ് സമ്മര്‍ദ്ദത്തിന് വഴങ്ങി അയല്‍ മുസ്‌ലിം രാജ്യങ്ങളിലുള്ള നേതാക്കള്‍ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. വൈഗൂര്‍
മുസ്‌ലിംകള്‍ക്കു മേല്‍ നടത്തിക്കൊണ്ടിരിക്കുന്ന പീഡനത്തില്‍ ചൈനയ്‌ക്കെതിരേ ഉപരോധമുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ യുഎസും അവരുടെ പാശ്ചാത്യ സഖ്യരാജ്യങ്ങളും വിമുഖത കാണിക്കുകയാണ്.
മറ്റു രാഷ്ട്രങ്ങളിലെ മുസ്‌ലിം വിഷയങ്ങളില്‍ ശബ്ദമുയര്‍ത്താറുള്ള പാകിസ്താന്‍ പ്രാധാന സഖ്യകക്ഷിയായ ചൈനീസ് സര്‍ക്കാരിനെ പ്രീണിപ്പിക്കുന്നതിന് ഈ വിഷയത്തില്‍ തുടരുന്ന മൗനം വിരോധാഭാസമാണ്.
ലോകം വൈഗൂറുകള്‍ക്കെതിരേ ചൈനീസ് സര്‍ക്കാര്‍ നടത്തുന്ന ക്രൂരമായ നടപടി അപലപിക്കണമെന്നും ലജ്ജിപ്പിക്കുംവിധമുള്ള ഇത്തരം അടിച്ചമര്‍ത്തലുകള്‍ അവസാനിപ്പിക്കാന്‍ ചൈനയ്ക്കുമേല്‍ സമ്മര്‍ദ്ധം ചെലുത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചൈനീസ് സര്‍ക്കാരിനെ തുറന്നുകാട്ടുന്ന വിഷയം വരുമ്പോള്‍ പൗര സ്വാതന്ത്ര മുന്നേറ്റങ്ങളും ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും കാണിക്കുന്ന മൗനത്തെയും അദ്ദേഹം വിമര്‍ശിച്ചു.
RELATED STORIES
മൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMTമുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMTപാലക്കാടിന്റെ സമധാനന്തരീക്ഷം തകര്‍ക്കാന്‍ സംഘ്പരിവാര്‍ നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTഖേല്‍രത്നയ്ക്ക് മനു ഭാക്കറിനെ പരിഗണിച്ചില്ല; ഹര്‍മന്‍പ്രീത് സിങിന്...
23 Dec 2024 9:06 AM GMT