- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംഘപരിവാര ഭീഷണി: പോലിസ് സുരക്ഷ വേണ്ടെന്ന് നടന്‍ സിദ്ധാര്‍ഥ്
കൊവിഡ് കാലത്ത് മറ്റു നല്ല കാര്യങ്ങള്‍ക്ക് സേവനം നല്‍കണമെന്ന് അഭ്യര്‍ഥന

ചെന്നൈ: സംഘപരിവാര പ്രവര്‍ത്തകരില്‍ നിന്നു ഭീഷണിയുണ്ടായതിനു പിന്നാലെ തമിഴ്‌നാട് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പോലിസ് സംരക്ഷണം നിരസിച്ച് ചലച്ചിത്ര നടന്‍ സിദ്ധാര്‍ഥ്. പോലിസ് സുരക്ഷ ഏര്‍പ്പെടുത്തിയതില്‍ നന്ദി അറിയിച്ച സിദ്ധാര്‍ഥ് ഇതി ഞാന്‍ മാന്യമായി നിരസിക്കുകയാണെന്നും ഓഫിസര്‍മാരുടെ സമയം ഈ കൊവിഡ് കാലത്ത് മറ്റേതെങ്കിലും നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.
കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ രൂക്ഷമായി വിമര്‍ശിച്ചതിനാണ് സിദ്ധാര്‍ഥിന്റെ ഫോണിലേക്ക് സംഘപരിവാര പ്രവര്‍ത്തകരും അനുഭാവികളും കൂട്ടത്തോടെ ഭീഷണി സന്ദേശം അയച്ചിരുന്നു. ഫോണ്‍ വിളിച്ചും സന്ദേശമയച്ചുമാണ് ഭീഷണിപ്പെടുത്തിയത്. ഏറ്റവുമൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരാജയത്തിലും ഓക്‌സിജന്‍ ക്ഷാമത്തിലും രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഇതിനിടെ, തന്റെ ഫോണ്‍ നമ്പര്‍ ചോര്‍ത്തി ബിജെപി ഐടി സെല്ലും അനുഭാവികളും ഭീഷണി സന്ദേശമയക്കുകയാണെന്ന് സിദ്ധാര്‍ഥ് കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു. രണ്ടുദിവസമായി തനിക്കും കുടുംബത്തിനും നേരെ 500ഓളം കൊലപാതക-ബലാല്‍സംഗ ഭീഷണികളാണ് ബിജെപി പ്രവര്‍ത്തകരില്‍നിന്നുണ്ടായതെന്നാണ് ട്വീറ്റ് ചെയ്തത്. എല്ലാ നമ്പറുകളും (ബിജെപി ബന്ധമുള്ളവയാണ്) പോലിസിന് കൈമാറിയിട്ടുണ്ട്. എങ്കിലും ഞാന്‍ നിശബ്ദനാകില്ല. ശ്രമിച്ചുകൊണ്ടിരിക്കൂ എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ടാഗ് ചെയ്ത് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തത്. ബിജെപി പ്രവര്‍ത്തകരുടെ ഭീഷണി സന്ദേശങ്ങള്‍ പങ്കുവെച്ച് മറ്റൊരു ട്വീറ്റും സിദ്ധാര്‍ഥ് ചെയ്തിരുന്നു. തമിഴ്‌നാട് ബിജെപി പ്രവര്‍ത്തകര്‍ തന്റെ മൊബൈല്‍ നമ്പര്‍ കഴിഞ്ഞദിവസം ചോര്‍ത്തി ജനങ്ങളോട് തന്നെ ആക്രമിക്കാനും അപമാനിക്കാനും ആഹ്വാനം ചെയ്യുകയായിരുന്നു. 'ഇവന്‍ ഇനിമേല വായ തുറക്ക കൂടാത്' (ഇവന്‍ ഇനിയൊരിക്കലും വായ് തുറക്കാന്‍ പാടില്ല). നമ്മള്‍ കൊവിഡിനെ അതിജീവിച്ചേക്കാം. ഇത്തരക്കാരെ അതിജീവിക്കുമോ എന്നായിരുന്നു സിദ്ധാര്‍ഥിന്റെ കുറിപ്പിലുണ്ടായിരുന്നത്.
Actor Siddharth denies police security threat RSS-BJP
RELATED STORIES
എ ജയതിലക് പുതിയ ചീഫ് സെക്രട്ടറി
23 April 2025 8:34 AM GMTഗസയില്‍ സ്കൂളിനു നേരെ ഇസ്രായേലിന്റെ ബോംബാക്രമണം; ഒരു കുട്ടി...
23 April 2025 8:26 AM GMTകോടാലി കൊണ്ട് കൈകാലുകള്‍ തല്ലിയൊടിച്ചു; മാതാവിനു നേരെ മകന്റെ...
23 April 2025 7:45 AM GMTഅന്‍വറിന്റെ യുഡിഎഫ് പ്രവേശനം; എല്ലാ ഘടകക്ഷികളോടും ചര്‍ച്ച ചെയ്ത ശേഷം...
23 April 2025 7:33 AM GMTപഹല്‍ഗാം ആക്രമണം: ആക്രമണത്തിനു പിന്നിലുള്ളവരുടെ രേഖാചിത്രം പുറത്തു...
23 April 2025 7:16 AM GMTഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും...
23 April 2025 6:44 AM GMT