- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാര്‍വ്വതിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍; ഭിന്നത സൃഷ്ടിക്കുന്ന പോസ്റ്റുകള്‍ അരുതെന്ന് താരം
'കേരളത്തെ തന്നെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള നിരുത്തരവാദപരമായ പോസ്റ്റുകള്‍ കണ്ടതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ്.സോഷ്യല്‍ മീഡിയയെ നല്ല രീതിയില്‍ ഉപയോഗിച്ചു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാം. അതിജീവിക്കാം ഒരിക്കല്‍ കൂടി. ഒരുമിച്ച് !,' പാര്‍വ്വതി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
കോഴിക്കോട്: നടി പാര്‍വ്വതിയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പേജ്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പോസ്റ്റുകള്‍ കണ്ടു തുടങ്ങിയപ്പോഴാണ് ഈ പേജ് ശ്രദ്ധയില്‍ പെട്ടത്. ഇത് തന്റെ പേജല്ലെന്നും, ഇതിലെ ഭിന്നത പ്രചരിപ്പിക്കുന്ന വാക്കുകള്‍ തന്റേതല്ലെന്നും പാര്‍വ്വതി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
'നമ്മുടെ നാട് വീണ്ടും ഒരു മഹാമാരിയെയും പ്രളയത്തെയും ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനിടയിലാണ് എന്റേത് എന്ന പേരില്‍ ഒരു വ്യാജ പ്രൊഫൈല്‍ ഈ അവസരത്തില്‍ തെറ്റിധാരണ ജനിപ്പിക്കുന്നതും ആളുകള്‍ക്കിടയില്‍ ഭിന്നതയും ദൂരങ്ങളും സൃഷ്ടിക്കുന്നതുമായ പോസ്റ്റുകള്‍ ഇടുന്നത് ശ്രദ്ധയില്‍ പെട്ടത്. ഇതറിഞ്ഞയുടനെ പ്രസ്തുത പേജുമായി ഞങ്ങള്‍ ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ലഭച്ചില്ല. കേരളത്തെ തന്നെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള നിരുത്തരവാദപരമായ പോസ്റ്റുകള്‍ കണ്ടതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ്. നമുക്ക് ദയവായി തെറ്റായതും വ്യാജമായതും ആയ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കാതെ ഇരിക്കാം. സോഷ്യല്‍ മീഡിയയെ നല്ല രീതിയില്‍ ഉപയോഗിച്ചു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാം. അതിജീവിക്കാം ഒരിക്കല്‍ കൂടി. ഒരുമിച്ച് !.' പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു.
പാര്‍വ്വതിയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ഫേസ്ബുക്ക് കുറിപ്പ്:
'കഴിഞ്ഞ വര്‍ഷം തെക്കന്‍ കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ കോഴിക്കോട് നിന്നും മലപ്പുറത്തു നിന്നും വയനാട്ടില്‍ നിന്നും യഥേഷ്ടം ഭക്ഷണവും വസ്ത്രവും മറ്റ് അവശ്യസാധാനങ്ങളുമായി ഓടിവന്ന മനുഷ്യരാണ്. വീടുകളില്‍ അടിഞ്ഞ ചളിയും കഴുകി വൃത്തിയാക്കി തന്നിട്ടേ അവര്‍ തിരിച്ചു പോന്നിട്ടുള്ളൂ. ഉരുള്‍പൊട്ടിയും വെള്ളം പൊങ്ങിയും അവരില്‍ ഏറെ പേരും ബന്ധുക്കളും ദുരിതാശ്വാസ ക്യാംപുകളില്‍ ആണ്. മതിയായ ഭക്ഷണമോ വസ്ത്രമോ ഒന്നുമില്ലാതെ കഴിയുകയാണ് പല ക്യാമ്പുകളിലും. മഴക്കെടുതി കാര്യമായി ബാധിച്ചിട്ടില്ലാത്ത തെക്കന്‍ കേരളത്തിലെ സുഹൃത്തുക്കളേ, ആലോചിച്ചു നില്‍ക്കാതെ ഉണര്‍ന്നു പ്രവര്‍ത്തിക്കൂ. ഇപ്പോഴല്ലാതെ എപ്പോഴാണ് നിങ്ങള്‍ സഹായിക്കുക?.' പാര്‍വ്വതി ടി.കെ എന്ന പേരിലുള്ള വ്യാജ പ്രൊഫൈലില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട പോസ്റ്റാണിത്.
ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി പാര്‍വ്വതി രംഗത്തെത്തിയിരിക്കുന്നത്. ഇത് തന്റെ പേജല്ലെന്നും, നമ്മുടെ നാട് വീണ്ടും ഒരു മഹാമാരിയെയും പ്രളയത്തെയും ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍, തന്റെ പേരില്‍ ഇത്തരം വ്യാജ പ്രജരണങ്ങള്‍ നടത്തരുതെന്നും പാര്‍വ്വതി പറഞ്ഞു.
'കേരളത്തെ തന്നെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള നിരുത്തരവാദപരമായ പോസ്റ്റുകള്‍ കണ്ടതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ്. നമുക്ക് ദയവായി തെറ്റായതും വ്യാജമായതും ആയ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കാതെ ഇരിക്കാം. സോഷ്യല്‍ മീഡിയയെ നല്ല രീതിയില്‍ ഉപയോഗിച്ചു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാം. അതിജീവിക്കാം ഒരിക്കല്‍ കൂടി. ഒരുമിച്ച് !,' പാര്‍വ്വതി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
RELATED STORIES
ബലാല്‍സംഗക്കേസില്‍ നടന് ബാബുരാജിന് മുന്‍കൂര്‍ ജാമ്യം;പരാതി വൈകിയത്...
25 Nov 2024 1:02 PM GMTതായ്വാന് സമീപം ചൈനീസ് നിരീക്ഷണ ബലൂണ്‍; മിസൈല്‍ സിസ്റ്റം...
25 Nov 2024 12:53 PM GMTസയണിസ്റ്റ് റബ്ബിയെ കൊന്നത് ഉസ്ബൈക്കിസ്താന്‍ സ്വദേശികളെന്ന് യുഎഇ
25 Nov 2024 11:45 AM GMTഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ...
25 Nov 2024 11:39 AM GMTഇ പി ജയരാജനുമായി കരാര്‍ ഉണ്ടായിരുന്നില്ലെന്ന് രവി ഡിസി
25 Nov 2024 11:35 AM GMTഒരുമിച്ച് മദ്യപിക്കുന്നതിനിടെ ഡംബല്‍ കൊണ്ട് തലക്കടിച്ച് കൊന്നു; റിയല്‍ ...
25 Nov 2024 11:19 AM GMT