- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അദാനിക്ക് വേണ്ടി ഒഡീഷയിലെ തലബിര വനം തുടച്ചു നീക്കുന്നു
കല്‍ക്കരി ഖനന പദ്ധതിക്കായി 1,038 ഹെക്ടര്‍ വനഭൂമി അദാനി ഗ്രൂപ്പിന് കൈമാറാന്‍ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2019 മാര്‍ച്ചില്‍ അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് മരങ്ങള്‍ വെട്ടിമാറ്റുന്നത്.
സംബാല്‍പൂര്‍: അദാനി ഗ്രൂപ്പിന് ഖനന പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ഒഡീഷയിലെ സംബാല്‍പൂരില്‍ വനം തുടച്ചു നീക്കുന്നു. കല്‍ക്കരി ഖനി സ്ഥാപിക്കുന്നതിനായി തലബിര വനത്തില്‍ 40,000 മരങ്ങള്‍ മുറിച്ചു മാറ്റിയത്. കഴിഞ്ഞ നാല് പതിറ്റാണ്ടായി ഗ്രാമവാസികള്‍ സംരക്ഷിച്ചിരുന്ന വനമാണ് നശിപ്പിക്കപ്പെട്ടത്.
തലാബിര കല്‍ക്കരി ബ്ലോക്ക് എന്ന ഓപ്പണ്‍ കാസ്റ്റ് കല്‍ക്കരി ഖനന പദ്ധതിക്കായി 1,038 ഹെക്ടര്‍ വനഭൂമി അദാനി ഗ്രൂപ്പിന് കൈമാറാന്‍ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2019 മാര്‍ച്ചില്‍ അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് മരങ്ങള്‍ വെട്ടിമാറ്റുന്നത്. നിര്‍ദ്ദിഷ്ട തലബിര കല്‍ക്കരി ഖനന പദ്ധതി നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പറേഷന്റേതായിരുന്നു. 2018ല്‍ അദാനി ഗ്രൂപ്പുമായി എന്‍എല്‍സി ഖനി വികസന ഓപ്പറേറ്റര്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നു.
മൈനിംഗ് ബെല്‍റ്റിലാണ് വനമേഖല സ്ഥിതിചെയ്യുന്നത്, അവിടെ നിരവധി വര്‍ഷങ്ങളായി ഖനന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. മരങ്ങള്‍ വെട്ടിമാറ്റുന്നത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, കാരണം പ്രശ്‌നം കൂടുതല്‍ ആഴത്തിലാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
കഴിഞ്ഞ നാല്‍പ്പതിലധികം വര്‍ഷമായി ഈ പ്രദേശം ഗ്രാമീണര്‍ സംരക്ഷിക്കുന്നു. അതിനായി, ഗ്രാമീണര്‍ പരമ്പരാഗത ഗ്രാമ വന സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ വനനശീകരണം വനാവകാശ നിയമത്തിന്റെ (2006) ഗുരുതരമായ ലംഘനമാണ്. നിലവില്‍, പ്രദേശം മുഴുവന്‍ സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്.
RELATED STORIES
'ഹമാസിനെ ഇല്ലാതാക്കണമെന്ന് യുഎസ്സിനോട് അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു' ...
5 Nov 2024 7:01 AM GMTകൊല്ലം കലക്ടറേറ്റ് സ്ഫോടനം: മൂന്നു പ്രതികള്‍ കുറ്റക്കാര്‍; ഒരാളെ...
4 Nov 2024 6:04 AM GMTനാനൂറോളം വ്യാജ ബോംബ് ഭീഷണികള്‍; പ്രതി നാഗ്പൂരില്‍ പിടിയില്‍; ബിജെപി...
3 Nov 2024 1:07 PM GMTപൂര നഗരിയില്‍ ആംബുലന്‍സിലെത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ കേസെടുത്ത്...
3 Nov 2024 4:58 AM GMTആര്‍എസ്എസ് നേതാവ് അശ്വിനികുമാറിന്റെ കൊലപാതകം: 13 പേരെ വെറുതെവിട്ടു,...
2 Nov 2024 6:13 AM GMTഏക സിവില്‍ കോഡും ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പും ഉടന്‍: പ്രധാനമന്ത്രി
31 Oct 2024 10:10 AM GMT