Sub Lead

കസ്റ്റഡിയില്‍ ക്രൂരമായി പീഡിപ്പിച്ചു; ആര്‍എസ്എസില്‍ ചേര്‍ന്നാല്‍ എന്‍ഐഎ ജാമ്യം വാഗ്ദാനം ചെയ്‌തെന്നും അഖില്‍ ഗോഗോയ്

ജയിലില്‍ നിന്ന് അയച്ച കത്തിലാണ് എന്‍ഐഎ കസ്റ്റഡിയില്‍വച്ച് നേരിടേണ്ടിവന്ന കൊടിയ പീഡനങ്ങളെക്കുറിച്ച് ഗോഗോയ് വ്യക്തമാക്കിയത്.

കസ്റ്റഡിയില്‍ ക്രൂരമായി പീഡിപ്പിച്ചു; ആര്‍എസ്എസില്‍ ചേര്‍ന്നാല്‍ എന്‍ഐഎ ജാമ്യം വാഗ്ദാനം ചെയ്‌തെന്നും അഖില്‍ ഗോഗോയ്
X

ഗുവാഹത്തി: കസ്റ്റഡിയില്‍ ക്രൂരമായ ശാരീരികവും മാനസികവുമായ പീഡനം ഏല്‍ക്കേണ്ടി വന്നതായി സിഎഎ വിരുദ്ധ സമര പോരാളി അഖില്‍ ഗോഗോയ്. ജയിലില്‍ നിന്ന് അയച്ച കത്തിലാണ് എന്‍ഐഎ കസ്റ്റഡിയില്‍വച്ച് നേരിടേണ്ടിവന്ന കൊടിയ പീഡനങ്ങളെക്കുറിച്ച് ഗോഗോയ് വ്യക്തമാക്കിയത്.

കോടതി അനുമതിയില്ലാതെ 2019 ഡിസംബര്‍ 18ന് അഖില്‍ ഗോഗോയിയെ ഡല്‍ഹിയിയിലേക്ക് കൊണ്ടുപോയതായും അദ്ദേഹത്തിന്റെ പുതിയ രാഷ്ട്രീയ സംഘടനയായ റൈജോര്‍ ദാല്‍ പുറത്തുവിട്ട കത്തില്‍ പറയുന്നു.

'എന്‍ഐഎ ആസ്ഥാനത്ത്, തന്നെ ലോക്കപ്പ് നമ്പര്‍ 1 ല്‍ പാര്‍പ്പിച്ചു, ഒരു വൃത്തികെട്ട പുതപ്പ് മാത്രമാണ് തനിക്ക് നല്‍കിയത്.34 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ ഞാന്‍ തറയില്‍ കിടന്നു'-ഗോഗോയ് പറയുന്നു. ആര്‍എസ്എസില്‍ ചേര്‍ന്നാല്‍ തല്‍ക്ഷണ ജാമ്യം നല്‍കാമെന്ന് ചോദ്യം ചെയ്യലിനിടെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തതായും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

'അപമാനകരമായ വാഗ്ദാനത്തിനെതിരേ താന്‍ വാദിച്ചപ്പോള്‍ ബിജെപിയില്‍ ചേരാനുള്ള മറ്റൊരു നിര്‍ദ്ദേശവുമായി അവര്‍ രംഗത്തെത്തി. നിയമസഭയിലെ ഒഴിഞ്ഞ സീറ്റിലേക്ക് മത്സരിക്കാമെന്നും മന്ത്രിയാകാമെന്നും അവര്‍ പറഞ്ഞു'-ഗോഗോയ് പറഞ്ഞു.

കൃഷക് മുക്തി സംഗ്രാം സമിതി (കെഎംഎസ്എസ്) എന്ന കര്‍ഷക സംഘടന വിട്ട് ഒരു എന്‍ജിഒ ആരംഭിക്കാന്‍ 20 കോടി രൂപ വാഗ്ദാനം ചെയ്തതായും അസമിലെ ജനങ്ങളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനെതിരെ പ്രവര്‍ത്തിക്കാനും അവര്‍ ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

അവരുടെ വാഗ്ദാനങ്ങളൊക്കെ നിരാകരിച്ചപ്പോള്‍ മുഖ്യമന്ത്രിയുമായും അസമിലെ സ്വാധീനമുള്ള ഒരു മന്ത്രിയുമായും ഒരു കൂടിക്കാഴ്ച തരപ്പെടുത്തി തരാമെന്നും അവര്‍ വാഗ്ദാനം ചെയ്തു. താന്‍ അതും നിരസിച്ചെന്ന് ഗോഗോയ് പറഞ്ഞു. അവരുടെ വാഗ്ദാനങ്ങള്‍ ഒന്നും സ്വീകരിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പൗരത്വ വിരുദ്ധ ഭേദഗതി നിയമത്തിനെതിരായ അക്രമാസക്തമായ പ്രതിഷേധത്തില്‍ പങ്കുണ്ടെന്നാരോപിച്ച് 2019 ഡിസംബറിലാണ് എന്‍ഐഎ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it