Sub Lead

'വിഭജന ആശയങ്ങളെ എതിര്‍ക്കുന്നു'; ജെഎന്‍യു അക്രമത്തില്‍ ശക്തമായി പ്രതികരിച്ച് ആലിയ ഭട്ട്

'ഇത് എല്ലാം ശരിയാണ് എന്ന് നടിക്കേണ്ട സമയമല്ല. സത്യം തിരിച്ചറിയേണ്ട സമയമാണ്. ആഭ്യന്തര യുദ്ധത്തിന്റെ വക്കിലാണ് രാജ്യമുള്ളത്'. ആലിയ ഭട്ട് ഇന്‍സ്റ്റ ഗ്രാം സ്‌റ്റോറിയില്‍ വിശദമാക്കുന്നു.

വിഭജന ആശയങ്ങളെ എതിര്‍ക്കുന്നു; ജെഎന്‍യു അക്രമത്തില്‍ ശക്തമായി പ്രതികരിച്ച് ആലിയ ഭട്ട്
X

മുംബൈ: ജെഎന്‍യു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ അക്രമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് ബോളിവുഡ് താരം ആലിയ ഭട്ട്. വിഭജിക്കാനും അടിച്ചമര്‍ത്താനും അക്രമത്തെ പ്രോല്‍സാഹിപ്പിക്കാനും പിന്തുണക്കുന്ന ആശയങ്ങളെ ശക്തമായി എതിര്‍ക്കുന്നു. എല്ലാം ശരിയാണ് എന്ന രീതിയില്‍ നടിക്കുന്നത് നിര്‍ത്തണമെന്നും ആലിയ ഭട്ട് വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമിലാണ് ആലിയ ഭട്ടിന്റെ പ്രതികരണം.

വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സാധാരണ ജനങ്ങള്‍ എല്ലാം ശാരീരികമായി കൈകാര്യം ചെയ്യുന്നു. ഇത് എല്ലാം ശരിയാണ് എന്ന് നടിക്കേണ്ട സമയമല്ല. സത്യം തിരിച്ചറിയേണ്ട സമയമാണ്. ആഭ്യന്തര യുദ്ധത്തിന്റെ വക്കിലാണ് രാജ്യമുള്ളത്. എത്ര കൂടിക്കുഴഞ്ഞ പ്രശ്‌നങ്ങള്‍ ആണെങ്കില്‍ കൂടിയും വ്യത്യസ്ത ആശയങ്ങളില്‍ ഉള്ളവര്‍ മനുഷ്യത്വപരമായ തീരുമാനങ്ങള്‍ എടുക്കണം. രാജ്യം നിര്‍മ്മിച്ച മഹാത്മാക്കള്‍ മുന്നില്‍ നിര്‍ത്തിയ മൂല്യങ്ങള്‍ പുസ്ഥാപിക്കണമെന്നും ആലിയ ഭട്ട് ഇന്‍സ്റ്റ ഗ്രാം സ്‌റ്റോറിയില്‍ വിശദമാക്കുന്നു.

അനില്‍ കപൂര്‍, സ്വര ഭാസ്‌കര്‍, ശബാന ആസ്മി, സോനം കപൂര്‍, ദിയ മിര്‍സ, തപ്‌സീ പന്നു, അപര്‍ണ സെന്‍, ഹന്‍സല്‍ മേത്ത തുടങ്ങിയവര്‍ നേരത്തെ ജെഎന്‍യുവിലെ അക്രമസംഭവങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു.

Next Story

RELATED STORIES

Share it