Sub Lead

ഖുദ്‌സ് ദിനത്തില്‍ കൂറ്റന്‍ റാലികളുമായി കശ്മീരികള്‍ (വീഡിയോ)

ഖുദ്‌സ് ദിനത്തില്‍ കൂറ്റന്‍ റാലികളുമായി കശ്മീരികള്‍ (വീഡിയോ)
X

ശ്രീനഗര്‍: ഫലസ്തീന് പിന്തുണ പ്രഖ്യാപിക്കാനുള്ള അന്താരാഷ്ട്ര ഖുദ്‌സ് ദിനത്തില്‍ കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്ത റാലികള്‍ നടന്നു. മധ്യകശ്മീരെ ബുദ്ഗാമില്‍ സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങളാണ് റാലിയില്‍ എത്തിയത്.

Thousands in Budgam, Kashmir mark International Quds Day, showing solidarity with Palestine.

Protesters chanted against israel and global oppressors, reaffirming their support for the Palestinian cause.#QudsDay2025 pic.twitter.com/eEnjvpNfRy



മസ്ജിദുല്‍ അഖ്‌സയെ മോചിപ്പിക്കണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. കാര്‍ഗിലില്‍ നടന്ന റാലിക്ക് മര്‍ഖസി ഇമാം ഹുജ്ജത്തുല്‍ ഇസ്‌ലാം നേതൃത്വം നല്‍കി.അതേസമയം, മധ്യ കശ്മീരിലെ സോന്‍പാ ഗ്രാമത്തില്‍ റാലി നടത്തിയവര്‍ക്കെതിരെ പോലിസ് കേസെടുത്തു. വലിയ ആള്‍ക്കൂട്ടമാണ് പരിപാടിക്ക് എത്തിയതെന്നും അവര്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്നും പോലിസ് വക്താവ് ആരോപിച്ചു. പൊതുസമാധാനം ഇല്ലാതാക്കുന്ന പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും പോലിസ് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it