- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിവാഹമോചനം നേടിയ ഭാര്യക്ക് ജീവനാംശം 20 ചാക്ക് നാണയങ്ങളായി നല്‍കി യുവാവ് (വീഡിയോ)
കോയമ്പത്തൂര്‍: വിവാഹമോചനം നേടിയ ഭാര്യക്ക് കോടതി മുന്പാകെ 20 ചാക്ക് നാണയങ്ങള്‍ ജീവനാംശമായി നല്‍കി ഭര്‍ത്താവ്. കോയമ്പത്തൂര്‍ കുടുംബകോടതിയില്‍ വ്യാഴാഴ്ചയാണ് ഈ സംഭവം നടന്നത്. രണ്ട് ലക്ഷം രൂപ ജീവനാംശം നല്‍കണമെന്ന വിധി അനുസരിച്ച് കോടതിയിലേക്ക് വടവള്ളി സ്വദേശിയായ 37കാരന്‍ കാറില്‍ പണവുമായി വരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മുന്‍ഭാര്യയും കുടുംബാംഗങ്ങളും പണം വാങ്ങാന്‍ കോടതിയില്‍ എത്തിയിരുന്നു.
Tamil Nadu: In a Coimbatore divorce case, the judge ordered the husband to pay two lakh rupees as alimony. Instead, he brought 20 bundles of one and two rupee coins. The judge advised him to exchange them for notes and adjourned the case. The husband then took the coins and left pic.twitter.com/j0SvhMPK6n
— IANS (@ians_india) December 19, 2024
1,20,000 രൂപ നോട്ടുകളായി നല്‍കിയ യുവാവ് ബാക്കി തുക ഒരു രൂപ, രണ്ട് രൂപ നാണയങ്ങളായി ഇരുപതോളം ചാക്കുകളില്‍ കോടതിക്കുള്ളില്‍ എത്തിക്കുകയായിരുന്നു. പക്ഷേ, കോടതിക്ക് ഇത് ഇഷ്ടപ്പെട്ടില്ല. വിവരം അന്വേഷിച്ച കുടുംബകോടതി ജഡ്ജി ഇടപെട്ട് നാണയങ്ങള്‍ നോട്ടുകളാക്കി കോടതിയെ ഏല്‍പിക്കണമെന്ന് യുവാവിനു താക്കീതു നല്‍കി.
കേസ് അടുത്തദിവസം പരിഗണിക്കുമ്പോള്‍ ജീവനാംശം പൂര്‍ണമായും നോട്ടുകള്‍ ആക്കി സമര്‍പ്പിക്കണമെന്ന് ഉത്തരവിട്ടതോടെ നാണയങ്ങളുമായി യുവാവ് മടങ്ങി. കഴിഞ്ഞവര്‍ഷമാണു വിവാഹമോചന കേസ് കോടതിയിലെത്തിയത്. ടാക്‌സി ഡ്രൈവറായ തനിക്ക് ഇത്രയും തുക നോട്ടായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പലയിടത്തു നിന്നും സംഘടിപ്പിച്ചതാണെന്നുമാണ് യുവാവ് പറയുന്നത്.
RELATED STORIES
വടകരയില്‍ വള്ളം മറിഞ്ഞ് മല്‍സ്യത്തൊഴിലാളി മരിച്ചു
21 Dec 2024 4:01 AM GMTതെല്‍അവീവില്‍ ഹൂത്തികളുടെ മിസൈലാക്രമണം; 14 ജൂതകുടിയേറ്റക്കാര്‍ക്ക്...
21 Dec 2024 3:32 AM GMT''നിങ്ങള്‍ അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞു''; സിപിഎം നേതാവ് സാബുവിനെ...
21 Dec 2024 3:01 AM GMTപാലക്കാട്ട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം
21 Dec 2024 2:41 AM GMT''ഏറ്റവും ചുരുങ്ങിയത് സംഭലിലെ കള്ളക്കേസുകള്‍ പിന്‍വലിക്കൂ''; മോഹന്‍...
21 Dec 2024 2:37 AM GMTഹാഷിംപുര മുസ്ലിം കൂട്ടക്കൊല: ശിക്ഷിക്കപ്പെട്ട രണ്ട് പോലിസുകാര്‍ക്ക്...
21 Dec 2024 2:04 AM GMT