Sub Lead

അമൃതാനന്ദമയി മഠത്തിലെ മുഴുവന്‍ മരണങ്ങളും അന്വേഷിക്കണം: പോപുലര്‍ ഫ്രണ്ട്

ഇതിനുമുമ്പും വിദേശികളും സ്വദേശികളുമായി നിരവധിപേര്‍ മഠത്തിനുള്ളില്‍ ആത്മഹത്യ ചെയ്തതായും റിപോര്‍ട്ട് ചെയ്യപ്പെടാത്ത ദുരൂഹമരണങ്ങള്‍ ഉണ്ടായിട്ടുള്ളതായും മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.

അമൃതാനന്ദമയി മഠത്തിലെ മുഴുവന്‍ മരണങ്ങളും അന്വേഷിക്കണം: പോപുലര്‍ ഫ്രണ്ട്
X

തിരുവനന്തപുരം: കരുനാഗപ്പള്ളി വള്ളിക്കാവ് അമൃതാനന്ദമയി മഠത്തിലെ മുഴുവന്‍ മരണങ്ങളും അന്വേഷിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു. ഫിന്‍ലന്‍ഡ് സ്വദേശിനിയായ ക്രിസ്റ്റ എസ്റ്റര്‍ കാര്‍വോയെ കഴിഞ്ഞദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കെട്ടിടത്തിലെ കോണിയുടെ കൈവരിയില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

ഇതിനുമുമ്പും വിദേശികളും സ്വദേശികളുമായി നിരവധിപേര്‍ മഠത്തിനുള്ളില്‍ ആത്മഹത്യ ചെയ്തതായും റിപോര്‍ട്ട് ചെയ്യപ്പെടാത്ത ദുരൂഹമരണങ്ങള്‍ ഉണ്ടായിട്ടുള്ളതായും മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഏറ്റവുമൊടുവില്‍ 2020 ജൂണ്‍ 24നാണ് മറ്റൊരു വിദേശിയായ അന്തേവാസി ഇവിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. യുകെ സ്വദേശിയായ സ്‌റ്റെഫെഡ് സിയോന മഠത്തിലെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയാണ് മരിച്ചത്. 2014 ഡിസംബര്‍ 13ന് ജപ്പാന്‍ സ്വദേശി ഓഷി ഇജിയും ജീവനൊടുക്കി. 15 വര്‍ഷമായി അമൃതാനന്ദമയി മഠത്തില്‍ കഴിയുന്നയാളായിരുന്നു ഓഷി.

നേരത്തെ കൊല്ലം തേവന്നൂര്‍ സ്വദേശിയായ രാധാകൃഷ്ണന്‍ എന്നയാളും മഠത്തില്‍ ആത്മഹത്യ ചെയ്തിരുന്നു. ആശ്രമത്തിലെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന കുറിപ്പും എഴുതിയായിരുന്നു രാധാകൃഷ്ണന്റെ ആത്മഹത്യ. ആത്മഹത്യാകുറിപ്പ് പത്രപ്രവര്‍ത്തകര്‍ക്കും പോലിസ് ഉദ്യോഗസ്ഥര്‍ക്കും തപാല്‍ മാര്‍ഗം അയച്ച ശേഷമാണ് അദ്ദേഹം ജീവനൊടുക്കിയത്. ഇതു കൂടാതെ, അമൃതാനന്ദമയിയുടെ സഹോദരന്‍ നാരായണന്‍കുട്ടി, ബന്ധുവായ പ്രദീപ്കുമാര്‍, ഒരു വിദേശ വനിത തുടങ്ങിയവരുടെ മരണങ്ങളും വിവാദത്തിലായിരുന്നു. 2012ല്‍ ആശ്രമത്തിലെത്തിയ ബിഹാര്‍ സ്വദേശി സത്‌നാം സിങ്ങും കൊല്ലപ്പെട്ടിരുന്നു.

നിരന്തരമായി ദുരൂഹ മരണങ്ങള്‍ നടക്കുന്ന മഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലെന്ന് ഇതിലൂടെ വ്യക്തമാണ്. മഠത്തില്‍ നടന്ന ആത്മഹത്യകളൊക്കെ ദുരൂഹ സാഹചര്യത്തിലാണെന്നും ക്രിമിനല്‍ കേന്ദ്രമായി മഠം പ്രവര്‍ത്തിക്കുന്നതായും ആക്ഷേപമുണ്ട്. സ്വാധീനങ്ങള്‍ക്ക് വഴങ്ങാതെ ഇത്തരം ഗൗരവതരമായ ആരോപണങ്ങളില്‍ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ ആഭ്യന്തരവകുപ്പ് തയ്യാറാവണം.

Next Story

RELATED STORIES

Share it