Sub Lead

തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ലക്ഷദ്വീപില്‍ നാളെ സര്‍വകക്ഷി യോഗം; ബിജെപിക്കും ക്ഷണം

ലക്ഷദ്വീപ് ജനതാ ദള്‍ (യു) നേതാവ് ഡോ. മുഹമ്മദ് സാദിഖിന്റെ നേതൃത്വത്തില്‍ നാളെ വൈകീട്ട് ഓണ്‍ലൈന്‍ വഴി സര്‍വ്വകക്ഷി യോഗം ചേരും.

തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ലക്ഷദ്വീപില്‍ നാളെ സര്‍വകക്ഷി യോഗം; ബിജെപിക്കും ക്ഷണം
X

കോഴിക്കോട്: കനത്ത പ്രതിഷേധങ്ങള്‍ക്കിടയിലും ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ കാവി വല്‍ക്കര അജണ്ടയുമായി മുന്നോട്ട് പോവുന്നതിനിടെ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ലക്ഷദ്വീപില്‍ നാളെ സര്‍വകക്ഷി യോഗം വിളിച്ചു. ലക്ഷദ്വീപ് ജനതാ ദള്‍ (യു) നേതാവ് ഡോ. മുഹമ്മദ് സാദിഖിന്റെ നേതൃത്വത്തില്‍ നാളെ വൈകീട്ട് ഓണ്‍ലൈന്‍ വഴി സര്‍വ്വകക്ഷി യോഗം ചേരും.

ലക്ഷദ്വീപിലെ മുഴുവന്‍ രാഷ്ട്രീയ നേതൃത്വങ്ങളും മുന്‍ ചീഫ് കൗണ്‍സിലര്‍മാര്‍, പാര്‍ട്ടി തലവന്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. മുന്‍ എംപി അഡ്വ. ഹംദുള്ള സയീദ് (കോണ്‍ഗ്രസ്സ്), സിറ്റിങ്ങ് എം പി മുഹമ്മദ് ഫൈസല്‍ (എന്‍സിപി), ലുഖ്മാനുല്‍ ഹഖീം (സിപിഎം), ഇടത് ചിന്തകന്‍ ഡോ. മുനീര്‍ മണിക്ഫാന്‍, സി ടി നജ്മുദ്ധീന്‍ (സിപിഎം), യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് എം അലി അക്ബര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും.ബിജെപി ലക്ഷദ്വീപ് ജനറല്‍ സെക്രട്ടറി എച് കെ മുഹമ്മദ് കാസിം പാര്‍ട്ടി നേതൃത്വത്തോട് കൂടിയാലോചന നടത്തിയിട്ട് പ്രതികരിക്കാം എന്നറിയിച്ചു. കൂടാതെ എല്ലാ ദ്വീപിലെയും പഞ്ചായത്ത് ചെയര്‍പെയ്‌സണ്‍മാരെയും ദ്വീപ് മാധ്യമങ്ങള്‍ക്കും ക്ഷണമുണ്ട്.

അഡ്മിനിസ്‌ട്രേറ്ററുടെ ഏകപക്ഷീയ നടപടികള്‍ക്കെതിരെയും ബിജെപി കേരള നേതാക്കളുടെ തീവ്രവാദ പരാമര്‍ശത്തിലും പ്രതിഷേധിച്ച് ഇന്നലെ ബിജെപിയില്‍ കൂട്ടരാജി ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it