Sub Lead

അമിത് ഷായുടെ കൊവിഡ് പരിശോധന പൂര്‍ത്തിയായിട്ടില്ല; ബിജെപി എംപിയെ തിരുത്തി ആഭ്യന്തര മന്ത്രാലയം

മനോജ് തിവാരിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ അമിത് ഷാക്ക് കൊവിഡ് നെഗറ്റീവായെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അമിത് ഷായുടെ കൊവിഡ് പരിശോധന പൂര്‍ത്തിയായിട്ടില്ല; ബിജെപി എംപിയെ   തിരുത്തി ആഭ്യന്തര മന്ത്രാലയം
X

ന്യൂഡല്‍ഹി: ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊവിഡ് ഫലം നെഗറ്റീവായെന്ന് ബിജെപി എംപി മനോജ് തിവാരി ട്വീറ്റ് ചെയ്തതിന് പിന്നാലെ തിരുത്തുമായി ആഭ്യന്തര മന്ത്രാലയം. അമിത് ഷായുടെ കൊവിഡ് പരിശോധന പൂര്‍ത്തിയായിട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. പിന്നാലെ മനോജ് തിവാരി ട്വീറ്റ് ഡിലീറ്റ് ചെയ്തു.

മനോജ് തിവാരിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ അമിത് ഷാക്ക് കൊവിഡ് നെഗറ്റീവായെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവിധ മാധ്യമങ്ങളും വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഒരാഴ്ച്ചക്കുള്ളില്‍ അമിത് ഷായുടെ കൊവിഡ് ഫലം നെഗറ്റീവ് ആയെന്നായിരുന്നു വാര്‍ത്ത. ഇതേ തുടര്‍ന്നാണ് ആഭ്യന്തരമന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്.

ആഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഹരിയാനയിലെ ഗുര്‍ഗാവിലെ മേദാന്ത ആശുപത്രിയിലാണ് ചികിത്സ. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ കൊവിഡ് പരിശോധന നടത്തുമെന്നും നിലവില്‍ കൊവിഡ് ലക്ഷണങ്ങളൊന്നുമില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആശുപത്രിയില്‍ വെച്ച് അദ്ദേഹം ഫയലുകളൊക്കെ പരിശോധിക്കുന്നുണ്ട്. കൊവിഡ് നെഗറ്റീവ് ആയാല്‍ അടുത്ത ആഴ്ചയോടെ അദ്ദേഹം ആശുപത്രി വിട്ടേക്കും.

കൊവിഡിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടതോടെ ടെസ്റ്റ് നടത്തിയെന്നും കൊവിഡ് പോസിറ്റീവായെന്നും അമിത് ഷാ തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചത്. കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുന്‍പുള്ള ബുധനാഴ്ച അദ്ദേഹം കാബിനറ്റ് മീറ്റിങില്‍ പങ്കെടുത്തിരുന്നു. സാമൂഹ്യ അകലം പാലിച്ചാണ് യോഗം ചേര്‍ന്നതെങ്കിലും മറ്റ് മന്ത്രിമാരുടെ കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു.

Next Story

RELATED STORIES

Share it