Sub Lead

വൈദികരെ അക്രമിച്ച സംഭവം മതേതരത്വത്തിനു നേരെയുള്ള വെല്ലുവിളി : കത്തോലിക്ക കോണ്‍ഗ്രസ്

വൈദികരെ അക്രമിച്ച സംഭവം മതേതരത്വത്തിനു നേരെയുള്ള വെല്ലുവിളി  : കത്തോലിക്ക കോണ്‍ഗ്രസ്
X

തൃശൂര്‍: മധ്യപ്രദേശിലെ ജബല്‍പൂര്‍ രൂപതയിലെ മാണ്ഡല ഇടവക കത്തോലിക്ക വിശ്വാസികളെയും വികാരി ജനറല്‍ ഡേവിസിനെയും പ്രോക്യൂറേറ്റര്‍ ജോര്‍ജിനെയും ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ ലൂര്‍ദ് കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ് പ്രതിഷേധിച്ചു. ഇത്തരം സംഭവങ്ങള്‍ മതേതരത്വത്തിനു നേരെയുള്ള വെല്ലുവിളികളാണെന്നും ആക്രമികള്‍ക്കെതിരെ കര്‍ശനമായ ശിക്ഷനടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വികാരി ഫാ. ജോസ് വല്ലൂരാന്‍ യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആന്റോ പാലത്തിങ്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അതിരൂപത പ്രസിഡന്റ് ഡോ ജോബി കാക്കശ്ശേരി മുഖ്യപ്രഭാഷണം നടത്തി. കൈക്കാരന്മാരായ ലൂയി കണ്ണാത്ത്, ജോസ് ചിറ്റട്ടുകാരക്കാരന്‍, ജോജു മഞ്ഞില, തോമസ് കോനിക്കര, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ കെ എം ഫ്രാന്‍സിസ്, ഫാ പ്രജോവ് വടക്കെത്തല, ഫാ ജീസ്‌മോന്‍ ചെമ്മണ്ണൂര്‍, ജോജു തെക്കത്ത് എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it