Sub Lead

ബിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വേദി തകര്‍ന്ന് പപ്പു യാദവിന് പരിക്ക്

ജന്‍ അധികാര്‍ പാര്‍ട്ടി ലോക് തന്ത്രിക് നേതാവ് രാജേഷ് രാജന്‍ എന്ന പപ്പു യാദവിന് കൈക്ക് പരിക്കേറ്റു. പപ്പുയാദവ് സംസാരിക്കുന്നതിനിടെ ജനബാഹുല്യം മൂലം വേദി തകര്‍ന്നു വീഴുകയായിരുന്നു. പപ്പുയാദവിന്റെ കൈ ബാന്‍ഡേജ് ഇട്ട നിലയിലുള്ള ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ബിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വേദി തകര്‍ന്ന് പപ്പു യാദവിന് പരിക്ക്
X

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വേദി തകര്‍ന്ന് നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. മുസഫര്‍പൂരിലെ മിനാപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ പ്രോഗ്രസീവ് ഡമോക്രാറ്റിക് അലയന്‍സ് (പിഡിഎ) സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം.

ജന്‍ അധികാര്‍ പാര്‍ട്ടി ലോക് തന്ത്രിക് നേതാവ് രാജേഷ് രാജന്‍ എന്ന പപ്പു യാദവിന് കൈക്ക് പരിക്കേറ്റു. പപ്പുയാദവ് സംസാരിക്കുന്നതിനിടെ ജനബാഹുല്യം മൂലം വേദി തകര്‍ന്നു വീഴുകയായിരുന്നു. പപ്പുയാദവിന്റെ കൈ ബാന്‍ഡേജ് ഇട്ട നിലയിലുള്ള ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ശേഷം വേദി തകരുന്ന നാലാമത്തെസംഭവമാണിത്. ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടി, സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ), മറ്റു ചില ചെറുകക്ഷികള്‍ എന്നിവരുമായി ചേര്‍ന്ന് പ്രോഗ്രസീവ് ഡമോക്രാറ്റിക് അലയന്‍സ് (പിഡിഎ) എന്ന പേരില്‍ പുതിയ സഖ്യമുണ്ടാക്കിയാണ് പപ്പു യാദവ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

സരണ്‍ ജില്ലയില്‍ ഈ മാസം 15ന് ജെഡിയു പരിപാടിക്കിടെ വേദി തകര്‍ന്നിരുന്നു. ദര്‍ഭംഗയില്‍ ഒക്ടോബര്‍ 29ന് കോണ്‍ഗ്രസ് പ്രചാരണ റാലിക്കിടെയും സമാന സംഭവം ഉണ്ടായി. ബിഹാറില്‍ മൂന്ന് ഘട്ടങ്ങളായിട്ടാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. രണ്ടാം ഘട്ടം നവംബര്‍ മൂന്നിനാണ്. മൂന്നാംഘട്ടം നവംബര്‍ ഏഴിനും. നവംബര്‍ 10ന് ഫലം പ്രഖ്യാപിക്കും. ജെഡിയു, ബിജെപി, വിഐപി, എച്ച്എഎം എന്നീ കക്ഷികള്‍ ഉള്‍പ്പെട്ട എന്‍ഡിഎ സഖ്യവും ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവര്‍ ഉള്‍പ്പെട്ട മഹാസഖ്യവും പപ്പുയാദവിന്റെ നേതൃത്വത്തില്‍ പിഡിഎ സഖ്യവും എംഐഎം നേതാവ് ഒവൈസിയുടെ പാര്‍ട്ടി ഉള്‍പ്പെട്ട സഖ്യവുമടക്കം നാല് സഖ്യങ്ങളാണ് തിരഞ്ഞെടുപ്പ് ഗോദയിലുള്ളത്.

Next Story

RELATED STORIES

Share it