Sub Lead

ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നിയമനം ഭരണഘടനയോടും നിയമവാഴ്ചയോടുമുള്ള വെല്ലുവിളി; അപലപിച്ച് മനുഷ്യാവകാശ- സാമൂഹികപ്രവര്‍ത്തകര്‍

ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നിയമനം ഭരണഘടനയോടും നിയമവാഴ്ചയോടുമുള്ള വെല്ലുവിളി; അപലപിച്ച് മനുഷ്യാവകാശ- സാമൂഹികപ്രവര്‍ത്തകര്‍
X

കോഴിക്കോട്: പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (എന്‍എച്ച്ആര്‍സി) അടുത്ത ചെയര്‍പേഴ്‌സനായി മുന്‍ സുപ്രിംകോടതി ജഡ്ജി അരുണ്‍കുമാര്‍ മിശ്രയെ നിയമിച്ചതിനെ വിവിധ മനുഷ്യാവകാശ സംഘടനകളിലെ അംഗങ്ങളും സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും ശക്തമായ അപലപിച്ചു. ഭരണഘടനയോടും നിയമവാഴ്ചയോടും മനുഷ്യാവകാശത്തോടും എകേന്ദ്രസര്‍ക്കാര്‍ നടത്തിയ വെല്ലുവിളിയാണ് നിയമനമെന്ന് സംയുക്തപ്രസ്താവനയില്‍ ഇവര്‍ കുറ്റപ്പെടുത്തി.

വിവിധ മേഖലകളില്‍നിന്നുള്ള 71 ഓളം പേരാണ് സംയുക്തപ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉന്നയിച്ച എതിര്‍പ്പ് അവഗണിച്ചാണ് അരുണ്‍ കുമാര്‍ മിശ്രയെ നിയമിച്ചത്. ദലിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ എന്നിവരെ പ്രതിനിധീകരിക്കുന്ന ആരെയെങ്കിലും ചെയര്‍പേഴ്‌സന്‍ സ്ഥാനത്തേയ്ക്ക് നിയമിക്കണമെന്നായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ആവശ്യം. ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ക്കിരയാവുന്നതും അവഗണന നേരിടുന്നതും ഈ സമുദായങ്ങളില്‍പ്പെട്ടവരാണ്.

നിര്‍ദേശം നിരസിക്കാനുള്ള കാരണങ്ങളൊന്നും രേഖാമൂലമോ അല്ലാതെയോ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിനും സ്വയംഭരണത്തിനുമെതിരായ അവഹേളനമാണ് നിയമനമെന്ന് വളരെ വ്യക്തമായിരിക്കുകയാണ്. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രവര്‍ത്തനമണ്ഡലത്തില്‍ പുലര്‍ത്തിയ മുന്‍കാല താല്‍പര്യം കണക്കിലെടുത്താണ് വിരമിച്ച സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെയോ ജഡ്ജിയെയോ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യാറുള്ളത്.

അതുവഴി മനുഷ്യാവകാശ ലംഘനങ്ങള്‍ പരിഹരിക്കുന്നതില്‍ ഗൗരവമുള്ള ഒരു സ്ഥാപനമെന്ന നിലയില്‍ എന്‍എച്ച്ആര്‍സിയുടെ പ്രശസ്തി വര്‍ധിപ്പിക്കും. അതുകൊണ്ട് സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനം എന്താണെന്ന് അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഈ തീരുമാനം ധിക്കാരവും ധാര്‍മകതയോടും പൊതുജനാഭിപ്രായത്തോടുമുള്ള നിസ്സംഗതയും ജനാധിപത്യ മാനദണ്ഡങ്ങള്‍ക്കും ഭരണഘടനാപരമായ അവകാശങ്ങള്‍ക്കും നേരെയുള്ള സര്‍ക്കാരിന്റെ കടുത്ത അവഗണനയെ വീണ്ടും ഉയര്‍ത്തിക്കാട്ടുന്നതുമാണ്.

എന്‍എച്ച്ആര്‍സി മേധാവി നിയമനത്തിന് മുന്‍കാല ട്രാക്ക് റെക്കോര്‍ഡുകളൊന്നും ആവശ്യമില്ലെന്ന് അരുണ്‍ മിശ്രയുടെ നിയമനത്തിലൂടെ മോദി സര്‍ക്കാര്‍ വീണ്ടും തെളിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയുടെ ഭരണപരമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിലെ സമീപനമാണ് പ്രധാനം. സമൂഹത്തില്‍ അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ജീവല്‍പ്രശ്‌നങ്ങളോ അവരുടെ ദുരവസ്ഥയോ പരിഗണിക്കാന്‍ ജസ്റ്റിസ് അരുണ്‍ മിശ്രയ്ക്ക് കഴിയില്ലെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. വനാവകാശ നിയമത്തെ ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹരജിയുടെ അടിസ്ഥാനത്തില്‍ ദശലക്ഷക്കണക്കിന് പാവപ്പെട്ട വനവാസികളെ പുറത്താക്കാന്‍ ഉത്തരവിട്ട അരുണ്‍ മിശ്രയുടെ നടപടി വലിയ വിമര്‍ശനത്തിന് വഴിവച്ചതാണ്.

ഉത്തരവ് പ്രതികൂലമായി ബാധിച്ച ഗോത്രവര്‍ഗ സമുദായങ്ങള്‍ രാജ്യവ്യാപകമായി നടത്തിയ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് ശേഷമാണ് ഉത്തരവ് പിന്‍വലിച്ചത്. രാഷ്ട്രീയമായി സെന്‍സിറ്റീവായ എല്ലാ കേസുകളിലും അദ്ദേഹം എല്ലായ്‌പ്പോഴും കേന്ദ്രസര്‍ക്കാരിന്റെ പക്ഷത്തായിരുന്നു അല്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിലെ ചില ഉന്നതനേതാക്കളെ സഹായിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു. ലോയ കേസ്, സഹാറ ബിര്‍ള അഴിമതി കേസ്, സഞ്ജീവ് ഭട്ട് കേസ്, ഹരേണ്‍ പാണ്ഡ്യ കേസ്, സിബിഐ കേസിനുള്ളിലെ തര്‍ക്കം, ആനന്ദ് തെല്‍തുംബ്‌ഡെ, ഗൗതംനൗലാഖ എന്നിവര്‍ക്ക് ജാമ്യം തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം സ്വീകരിച്ച നിലപാട് അതാണ് കാണിക്കുന്നത്.

അതിനാല്‍, ജനാധിപത്യപരമായ അവകാശങ്ങള്‍ കാറ്റില്‍പറത്തിക്കൊണ്ട് സര്‍ക്കാര്‍ അരുണ്‍ മിശ്രയെ എന്‍എച്ച്ആര്‍സി ചെയര്‍പേഴ്‌സനായി നിയമിച്ചു എന്നത് വിചിത്രമല്ല. മനുഷ്യാവകാശ യോഗ്യതകളൊന്നുമില്ലാത്ത ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡയറക്ടര്‍ രാജീവ് ജെയിനെ എന്‍എച്ച്ആര്‍സി അംഗമായി നിയമിച്ചതും ഒരുപോലെ പ്രശ്‌നകരമാണ്. അത്തരം ഏകപക്ഷീയവും വിഭാഗീയവുമായ നടപടികളിലൂടെ സദ്ഭരണത്തിന്റെയും ഭരണഘടനാ ഭരണത്തിന്റെയും അടിസ്ഥാന തത്വങ്ങളോടുള്ള അവരുടെ ബഹുമാനത്തെ സര്‍ക്കാര്‍ പ്രകടിപ്പിച്ചു. എക്‌സിക്യൂട്ടീവിനെ നിയന്ത്രിക്കുന്നതിന് സ്വയംഭരണാധികാരമായി തുടരുന്ന സ്വതന്ത്ര സ്ഥാപനങ്ങള്‍ ആവശ്യമാണെന്നും സംയുക്തപ്രസ്താവനയില്‍ ഒപ്പുവച്ചവര്‍ ഓര്‍മപ്പെടുത്തുന്നു.

സംയുക്തപ്രസ്താവനയില്‍ ഒപ്പുവച്ചവര്‍

1. രവികിരണ്‍ ജെയിന്‍, പ്രസിഡന്റ്, പിയുസിഎല്‍.

2. ഡോ. വി സുരേഷ്, പിയുസിഎല്‍, ജനറല്‍ സെക്രട്ടറി

3. വി പി മിഹിര്‍ ദേശായി, പിയുസിഎല്‍.

4. കാരെന്‍ കോയല്‍ഹോ, അക്കാദമിക്, ചെന്നൈ

5. പ്രഭാകര്‍ സിന്‍ഹ, മുന്‍ പ്രസിഡന്റ് പിയുസിഎല്‍,

6. മാലിക സാരാഭായ്, നര്‍ത്തകിയും സാംസ്‌കാരിക പ്രവര്‍ത്തകയും, അഹമ്മദാബാദ്

7. രോഹിത് പ്രജാപതി, പിയുസിഎല്‍, നാഷനല്‍ സെക്രട്ടറി, വഡോദര

8. അപൂര്‍വാനന്ദ്, അധ്യാപകനും എഴുത്തുകാരനും, ഡല്‍ഹി

9. ആക്കര്‍ പട്ടേല്‍, മനുഷ്യാവകാശപ്രവര്‍ത്തകനും എഴുത്തുകാരനും

10. എന്‍ ഹര്‍ഷ് മന്ദര്‍, ഡല്‍ഹിയിലെ എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനും

11. നന്ദിനി സുന്ദര്‍, അക്കാദമിക് വിദഗ്ധന്‍, ഡല്‍ഹി

12. അമര്‍ ജെസാനി, ആരോഗ്യഗവേഷകന്‍, മുംബൈ

13. വി എസ് കൃഷ്ണ (മനുഷ്യാവകാശ ഫോറം), വിശാഖപട്ടണം

14. വിപുല്‍ മുദ്ഗല്‍, എഴുത്തുകാരനും മനുഷ്യാവകാശ ഗവേഷകനും, ഡല്‍ഹി

15. നതാഷ ബദ്‌വാര്‍, രചയിതാവും ചലച്ചിത്ര നിര്‍മ്മാതാവും

16. അഭ ഭയ്യ, ഫെമിനിസ്റ്റ് ആക്ടിവിസ്റ്റ്, ധര്‍മശാല

17. എന്‍ സുന്ദര്‍ ബുറ, അംഗം, (ഭരണഘടനാ പെരുമാറ്റസംഘം), ഡല്‍ഹി

18. നിവേദിത മേനോന്‍, അധ്യാപികയും എഴുത്തുകാരിയും, ഡല്‍ഹി

19. പമേല ഫിലിപ്പോസ്, എഴുത്തുകാരിയും പത്രപ്രവര്‍ത്തകയും

20. മീര സംഘമിത്ര (നാഷനല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ്‌സ്), ഹൈദരാബാദ്

21. എസ് ജെ ഫാ. സെഡ്രിക് പ്രകാശ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍, അഹമ്മദാബാദ്

22. അരുന്ധതി ധുരു (എന്‍എപിഎം), ലഖ്‌നോ

23. സന്ദീപ് പാണ്ഡെ (സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ), ലഖ്‌നോ

24. പ്രഫുല്ല സമന്താര (എന്‍എപിഎം), ഭുവനേശ്വര്‍

25. അനുരാധ തല്‍വാര്‍ (പോഷിം ബോംഗ ഖേത് മസ്ദൂര്‍ സമിതി), കൊല്‍ക്കത്ത

26. സയ്യിദ ഹമീദ്, എഴുത്തുകാരന്‍, ആസൂത്രണ കമ്മീഷന്‍ മുന്‍ അംഗം, എന്‍ ഡെല്‍ഹി

27. ബേല ഭാട്ടിയ, അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനും, ഛത്തീസ്ഗഢ്്

28. ഡോ. സുനിലം, മുന്‍ എംഎല്‍എ, എഐകെഎസ്‌സി വര്‍ക്കിങ് ഗ്രൂപ്പ് അംഗം, മുള്‍ട്ടായ്, എംപി

29. ഷബ്‌നം ഹാഷ്മി, സാംസ്‌കാരിക, മനുഷ്യാവകാശപ്രവര്‍ത്തകന്‍, അന്‍ഹാദ്.

30. മേധാ പട്കര്‍ (എന്‍എപിഎം, എന്‍ബിഎ), ബദ്‌വാനി, എംപി

31. കവിത ശ്രീവാസ്തവ, ദേശീയ സെക്രട്ടറി പിയുസിഎല്‍

32. കല്യാണി മേനോന്‍ സെന്‍, സ്വതന്ത്ര ഗവേഷകയും ഫെമിനിസ്റ്റ് ആക്ടിവിസ്റ്റും

33. സലീല്‍ ഷെട്ടി, മനുഷ്യാവകാശ, നയ ചിന്തകന്‍, ബംഗളൂരു

34. കവിത കുറുഗന്തി, സാമൂഹികപ്രവര്‍ത്തകന്‍, ബംഗളൂരു

35. ഹെന്റി ടിഫാഗ്‌നെ (പീപ്പിള്‍സ് വാച്ച്), മധുര

36. എം ജി ദേവസഹായം, റിട്ട.ഐഎഎസ്, തമിഴ്‌നാട്

37. ഭന്‍വര്‍ മേഘ്വാന്‍ഷി, ദലിത് എഴുത്തുകാരനും ഭില്‍വാരയിലെ പിയുസിഎല്‍

38. ആനന്ദ് ഭട്‌നഗര്‍, എഴുത്തുകാരനും കവിയും, പിയുസിഎല്‍, അജ്മീര്‍

39. ഡി എല്‍ ത്രിപാഠി, ട്രേഡ് യൂനിയനിസ്റ്റ്, പിയുസിഎല്‍, അജ്മീര്‍

40. ഉമാ ചക്രവര്‍ത്തി, അക്കാദമിക്, ഡല്‍ഹി

41. സ്മിത ചക്രബര്‍ട്ടി ജയില്‍ പ്രവര്‍ത്തകന്‍ (ജഅഅഞ), ജയ്പൂര്‍

42. അരുണ റോയ് (എംകെഎസ്എസ്, രാജസ്ഥാന്‍)

43. നിഖില്‍ ഡേ (എംകെഎസ്എസ്, രാജസ്ഥാന്‍)

44. ശങ്കര്‍ സിങ് (എംകെഎസ്എസ്, രാജസ്ഥാന്‍)

45. നിത്യാനന്ദ് ജയരാമന്‍ (ചെന്നൈ സോളിഡാരിറ്റി ഗ്രൂപ്പ്)

46. പി എല്‍ മിമ്രോത്ത് (സെന്റര്‍ ഫോര്‍ ദലിത് റൈറ്റ്‌സ്), ജയ്പൂര്‍

47. സുമന്‍ ദേവതിയ, ദലിത് വനിതാ പ്രസ്ഥാനം, ജയ്പൂര്‍

48. നിഷാത് ഹുസൈന്‍ (നാഷനല്‍ വിമന്‍സ് വെല്‍ഫെയര്‍ സൊസൈറ്റി), ജയ്പൂര്‍

49. രാധാകാന്ത് സക്‌സേന, പ്രിസണ്‍ എക്‌സ്‌പേര്‍ട്ട് ആന്റ് പിയുസിഎല്‍, ജയ്പൂര്‍.

50. ആദിത്യ ശ്രീവാസ്തവ് (റൈറ്റ് ടു ഫുഡ് കാംപയിന്‍), ഡല്‍ഹി.

51. സാകിയ സോമന്‍ (ഭാരതീയ മുസ്‌ലിം മഹിളാ ആന്ദോളന്‍), ഡല്‍ഹി

52. സ്മിത ഗുപ്ത, ഗവേഷകയും ഫെമിനിസ്റ്റ് ആര്‍ട്ടിസ്റ്റ്, ഡല്‍ഹി

53. അമിത ജോസഫ്, അഭിഭാഷകന്‍, ഡല്‍ഹി

54. ആശിഷ് രഞ്ജന്‍ (ജെജെഎസ്എസ്, എന്‍പിഎം), അരാരിയ, ബിഹാര്‍

55. ജാനകി അബ്രഹാം, അക്കാദമിക്, ഡല്‍ഹി

56. വിമല്‍ (എന്‍എപിഎം), ഡല്‍ഹി

57. ദീപ സിന്‍ഹ, അക്കാദമിക്, (റൈറ്റ് ടു ഫുഡ് കാംപയിന്‍), ഡല്‍ഹി

58. അഞ്ജലി ഭരദ്വാജ് (സതാര്‍ക്ക് നാഗരിക് സംഗതാന്‍), ഡല്‍ഹി

59. അമൃത ജോഹാരി (സതാര്‍ക്ക് നാഗരിക് സംഗതാന്‍), ഡല്‍ഹി

60. ലാറ ജെസാനി, മുംബൈ

61. വൈ രാജേന്ദ്ര, പിയുസിഎല്‍, കര്‍ണാടക

62. അരവിന്ദ് നരേന്‍ അഭിഭാഷകന്‍, ബംഗളൂരു

63. റീത്ത ബ്രാര, അഫിലിയേറ്റഡ് ഫെലോ, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത്

64. കാതിയായിനി ചാംരാജ്, ബംഗളൂരു

65. ഫവാസ് ഷഹീന്‍, ക്വില്‍ ഫൗണ്ടേഷന്‍

66. ഉല്‍ക്ക മഹാജന്‍, അന്നാ അധികാര്‍ അഭിയാന്‍, മഹാരാഷ്ട്ര

67. ഗൗതം മോദി, എന്‍ടിയുഐ

68. അമിതാഭ പാണ്ഡെ, റിട്ട. ഐഎഎസ്, മുന്‍ സെക്രട്ടറി ഇന്റര്‍സ്‌റ്റേറ്റ് കൗണ്‍സില്‍, ഇന്ത്യാ ഗവണ്‍മെന്റ്

69. ഗൗഹര്‍ റാസ, ശാസ്ത്രജ്ഞന്‍, കവി, ചലച്ചിത്ര നിര്‍മാതാവ്

70. മീന ഗുപ്ത, ജിഒഐയുടെ മുന്‍ സെക്രട്ടറിയും ഭരണഘടനാ പെരുമാറ്റ സംഘത്തിലെ അംഗവും

71. ഗോപാലന്‍ ബാലഗോപാല്‍, വയനാട്.

Next Story

RELATED STORIES

Share it