Sub Lead

'മുസ്‌ലിമായി എന്നതല്ല അതിന്റെ അന്തസത്ത ഉള്ള് തൊടുന്നുണ്ടോ എന്നതാണ് കാര്യം'; ഇസ്‌ലാം ആശ്ലേഷത്തില്‍ മനസ്സു തുറന്ന് എ ആര്‍ റഹ്മാന്‍

റോജയുടെ ഫിലിം ക്രെഡിറ്റില്‍ അവസാന നിമിഷമാണ് എ ആര്‍ റഹ്മാന്‍ എന്ന പേര് ചേര്‍ത്തത്. അമ്മ കരീമാ ബീഗമാണ് ഇതാവശ്യപ്പെട്ടതെന്നും 'നോട്ട്‌സ് ഓഫ് എ ഡ്രീം' ല്‍ റഹ്മാന്‍ ഓര്‍ത്തെടുക്കുന്നു.

മുസ്‌ലിമായി എന്നതല്ല അതിന്റെ അന്തസത്ത ഉള്ള് തൊടുന്നുണ്ടോ എന്നതാണ് കാര്യം; ഇസ്‌ലാം ആശ്ലേഷത്തില്‍ മനസ്സു തുറന്ന് എ ആര്‍ റഹ്മാന്‍
X

ചെന്നൈ: വേദനാജനകമായ ഭൂതകാലത്തെ പോരാട്ട വീര്യം കൊണ്ട് കീഴടക്കി വിജയസോപാനമേറിയ നിരവധി കലാകാരന്മാരില്‍ ഒരാളാണ് എ ആര്‍ റഹ്മാന്‍. സംഗീത ലോകത്ത് ഇന്ത്യയെ ആഗോള ഭൂപടത്തിലേക്ക് കൈപിടിച്ചു നടത്തിയ അതുല്യ പ്രതിഭയാണ് ഈ ഓസ്‌കാര്‍ ജേതാവ്. എന്നിരുന്നാലും, സംഗീത സപര്യക്ക് അപ്പുറത്ത് അദ്ദേഹത്തിന്റെ ഇസ്‌ലാമിലേക്കുള്ള പരിവര്‍ത്തനം ഇന്നും ചര്‍ച്ചാവിഷയമാണ്.

അന്‍പത്തിയാറാം പിറന്നാള്‍ നിറവിലുള്ള സംഗീത ചക്രവര്‍ത്തി തന്റെ ഇസ്‌ലാം ആശ്ലേഷണത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ഇപ്പോള്‍. അച്ഛനും സംഗീത സംവിധായകനുമായ ആര്‍കെ ശേഖറിന്റെ മരണ ശേഷമാണ് റഹ്മാനും കുടുംബവും ഇസ് ലാം ആശ്ലേഷിക്കുന്നത്. റോജയുടെ ഫിലിം ക്രെഡിറ്റില്‍ അവസാന നിമിഷമാണ് എ ആര്‍ റഹ്മാന്‍ എന്ന പേര് ചേര്‍ത്തത്. അമ്മ കരീമാ ബീഗമാണ് ഇതാവശ്യപ്പെട്ടതെന്നും 'നോട്ട്‌സ് ഓഫ് എ ഡ്രീം' ല്‍ റഹ്മാന്‍ ഓര്‍ത്തെടുക്കുന്നു.

മതവിശ്വാസം അടിച്ചേല്‍പ്പിക്കാന്‍ സാധിക്കുന്നതല്ലെന്നും വളരെ വ്യക്തിപരമായ കാര്യമാണെന്നും റഹ്മാന്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറയുന്നുണ്ട്.

'നിങ്ങള്‍ക്ക് ഒന്നും അടിച്ചേല്‍പ്പിക്കാനാകില്ല. ചരിത്രം പഠിക്കാന്‍ രസമില്ല എന്ന് നിങ്ങള്‍ക്ക് തോന്നുന്നത് കൊണ്ട് മക്കളോട് ഇക്കണോമിക്‌സോ, സയന്‍സോ എടുക്കൂ എന്ന് നിര്‍ബന്ധിക്കുന്നത് ശരിയല്ല. അത് തീര്‍ത്തും വ്യക്തിപരമായ താല്‍പര്യമാണെന്നായിരുന്നു മതവിശ്വാസത്തെ കുറിച്ചുള്ള റഹ്മാന്റെ പ്രതികരണം. ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടോ എന്നല്ല, അതിന്റെ അന്തസത്ത നിങ്ങളുടെ ഉള്ള് തൊടുന്നുണ്ടോ എന്നതാണ് കാര്യം. ആ തിരഞ്ഞെടുപ്പില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും വീഴ്ചകളില്‍ തന്നെ സഹായിച്ചത് പ്രാര്‍ഥനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.'പ്രാര്‍ത്ഥന അങ്ങേയറ്റം സഹായിച്ചിട്ടുണ്ട്. നിരവധി വീഴ്ചകളില്‍ നിന്ന് സഹായിച്ചത് പ്രാര്‍ത്ഥനയാണ്. മറ്റു മതവിശ്വാസികളും ഇതേ കാര്യം ചെയ്യാറുണ്ട്. എന്നെ സംബന്ധിച്ചാണ് ഇതാണ് നടക്കുന്നത്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it