Sub Lead

50 രൂപയെ ചൊല്ലി തര്‍ക്കം; മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

50 രൂപയെ ചൊല്ലി തര്‍ക്കം; മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
X

തൃശൂര്‍: 50 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ മധ്യവയസ്‌കന്‍ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട കേസില്‍ മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. മനക്കൊടി സ്വദേശി മാമ്പുള്ളി രാജേഷി(50)ന്റെ കൊലപാതകത്തിലാണ് ഒല്ലൂര്‍ കുരിയച്ചിറ മരത്താറയില്‍ വീട്ടില്‍ ഉണ്ണിക്കൃഷ്ണന്‍(ഗുരുവായൂര്‍ ഉണ്ണി-47), ചാവക്കാട് ഒരുമനയൂര്‍ മുത്തമ്മാവ് വലിയകത്ത് തോട്ടുങ്ങല്‍ വീട്ടില്‍ ഫൈസല്‍(36), വെങ്ങിണിശേരി കാര്യാടന്‍ വീട്ടില്‍ ഷിജു(35) എന്നിവരെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 3നു രാത്രി 9നാണ് പടിഞ്ഞാറെക്കോട്ടയില്‍ കോര്‍പറേഷന്‍ ഉടമസ്ഥതയിലുള്ള നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ രാജേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വയറിനുള്ളില്‍ രക്തസ്രാവവും ക്ഷതവുമുള്ളതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്.

പടിഞ്ഞാറേക്കോട്ടയിലെ കള്ളുഷാപ്പില്‍ മദ്യപിക്കുന്നതിനിടെ ഉണ്ണിക്കൃഷ്ണന്റെ പോക്കറ്റില്‍നിന്നു രാജേഷ് 50 രൂപ എടുക്കാന്‍ ശ്രമിച്ചതു സംബന്ധിച്ചുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പോലിസ് കണ്ടെത്തല്‍. രാജേഷിനെ പ്രതികള്‍ നിലത്തിട്ടു ക്രൂരമായി ചവിട്ടുകയും കത്രിക കൊണ്ട് കുത്തുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. രാജേഷ് ബോധരഹിതനായതോടെ പ്രതികള്‍ സ്ഥലത്തുനിന്ന് മുങ്ങി. ചവിട്ടേറ്റുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്.

Arguments over Rs 50; Three held for murdering middle-aged man

Next Story

RELATED STORIES

Share it