- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വ പ്രക്ഷോഭം: ഡല്‍ഹി പോലിസ് യുഎപിഎ രാഷ്ട്രീയ ആയുധമാക്കുന്നു
ഡല്‍ഹി പോലിസിന്റെ സ്പെഷ്യല്‍ സെല്ലാണ് ദേവാംഗനയെ അറസ്റ്റ് ചെയ്തത്.
ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ കൊറോണ ഭീതിയില്‍ തുടരുമ്പോളും കേന്ദ്ര സര്‍ക്കാരും ഡല്‍ഹി പോലിസും സിഎഎ വിരുദ്ധ സമര നായകരെ തിരഞ്ഞു പിടിച്ചു പ്രതികാരം തീര്‍ക്കുകയാണ്. ഇതിനിടെ പത്ത് വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരേയാണ് യുഎപിഎ ചുമത്തിയത്. ആക്റ്റിവിസ്റ്റും ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയും പിഞ്ച്‌റ തോഡ് സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതാവുമായ ദേവാംഗന കലിതക്കെതിരെയാണ് ഇപ്പോള്‍ യുഎപിഎ ചുമത്തിയത്. ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഡല്‍ഹി പോലിസ് യുഎപിഎ ചുമത്തിയത്. നേരത്തെ, മറ്റൊരു ആക്ടിവിസ്റ്റായ നടാഷ നര്‍വാളിനെതിരെയും യുഎപിഎ ചുമത്തിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ പൗരത്വ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിലാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. രാജ്യദ്രോഹം, കൊലപാതകം, വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന, മതത്തിന്റേയും മറ്റും അടിസ്ഥാനത്തില്‍ വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കലിതയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലിസ് പറഞ്ഞു. ജൂണ്‍ 3ന് ഇവര്‍ക്കെതിരെയുള്ള അന്വേഷണവുമായി മുന്നോട്ടുപോകാന്‍ കോടതി ഡല്‍ഹി പോലിസിന് അനുമതി നല്‍കിയിരുന്നു. ഡല്‍ഹി പോലിസിന്റെ സ്പെഷ്യല്‍ സെല്ലാണ് ദേവാംഗനയെ അറസ്റ്റ് ചെയ്തത്.
ദേവാംഗനക്കെതിരേ ഫയല്‍ ചെയപെടുന്ന നാലാമത്തെ എഫ്‌ഐആറാണിത്. രണ്ടെണ്ണം ഫെബ്രുവരിയില്‍ നടന്ന സിഎഎ വിരുദ്ധ സമരവുമായി ബന്ധപ്പെട്ടും മറ്റൊന്ന് ഡിസംബറില്‍ ദര്യഗഞ്ചില്‍ സിഎഎ സമര പ്രതിഷേധത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ടുമാണ്. നേരത്തെ തന്നെ അറസ്റ്റിലായ ദേവാംഗന നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഡല്‍ഹി പൗരത്വ നിയമ കലാപവുമായി ബന്ധമുണ്ടന്ന ആരോപിച്ച് യുഎപിഎ ചുമത്തപ്പെടുന്ന പത്താമത്തെ വ്യക്തിയാണ് ദേവാംഗന. നേരത്തെ ഉമര്‍ ഖാലിദ്, ഇസ്രത്ത് ജഹാന്‍, ഖാലിദ് സൈഫി, സഫൂറ സര്‍ഗര്‍, ഗള്‍ഫിഷ, നതാഷ തുടങ്ങിയവരുടെ പേരുകളും എഫ്‌ഐആര്‍ 59/20 ല്‍ ചുമത്തിയിട്ടുണ്ട്. ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന കള്ളക്കേസിന്റെ പട്ടികയില്‍ പുതിയ പേരുകള്‍ ചേര്‍ക്കുന്നത് തുടരുകയാണെങ്കിലും നിരവധി പ്രവര്‍ത്തകരും ഇതിനകം മാസങ്ങളായി ജയിലില്‍ കഴിയുകയാണ്.
അതേസമയം, കപില്‍ മിശ്ര ഉള്‍പ്പടെ ഡല്‍ഹി കലാപത്തിന് ആഹ്വാനം ചെയ്ത ബിജെപി സംഘപരിവാര്‍ നേതാക്കള്‍ക്കെതിരേ പോലിസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
RELATED STORIES
ഇരിട്ടി സൈനുദ്ദീന് വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില് ചികില്സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTസംഘപരിവാര്‍ പരിപാടി ഉദ്ഘാടനം ചെയ്യാന് കേരള ഹൈക്കോടതി സിറ്റിങ് ജഡ്ജി
22 Dec 2024 7:36 AM GMTപാലക്കാട് വിദ്യാര്ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില് നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMT