Sub Lead

'ജയ് ശ്രീറാം', 'ജയ് ഹിന്ദുരാഷ്ട്ര' മുഴക്കി ബിജെപി എംപിമാര്‍; 'അല്ലാഹു അക്ബര്‍', 'ജയ് ഫലസ്തീന്‍' പരാമര്‍ശവുമായി ഉവൈസി(വീഡിയോ)

ജയ് ശ്രീറാം, ജയ് ഹിന്ദുരാഷ്ട്ര മുഴക്കി ബിജെപി എംപിമാര്‍; അല്ലാഹു അക്ബര്‍, ജയ് ഫലസ്തീന്‍ പരാമര്‍ശവുമായി ഉവൈസി(വീഡിയോ)
X

ന്യൂഡല്‍ഹി: ലോക്‌സഭയിലെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വിവിധതരം മുദ്രാവാക്യങ്ങള്‍ മുഴങ്ങി. മജ്‌ലിസെ ഇത്തിഹാദുല്‍ മുസ് ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി അഞ്ചാം തവണയും എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ ബിജെപി എംപിമാര്‍ ജയ് ശ്രീറാം മുഴക്കി. തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹം ഒടുവില്‍ 'ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് ഫലസ്തീന്‍, തക്ബീര്‍ അല്ലാഹു അക്ബര്‍...' എന്ന് വിളിച്ചാണ് അവസാനിപ്പിച്ചത്. എന്നാല്‍, ജയ് ഫലസ്തീന്‍ വിളിച്ചതിനെതിരേ നടപടി ആവശ്യപ്പെട്ട് ബിജെപി എംപിമാര്‍ രംഗത്തെത്തി. സഭയില്‍ ഏതെങ്കിലും രാജ്യത്തിന്റെ പേര് പറയുന്നത് ശരിയല്ലെന്ന് പാര്‍ലമെന്റററി കാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. കര്‍ണാടകയില്‍നിന്നുള്ള ശോഭാ കലന്ത് രാജെ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ജയ് ഫലസ്തീന്‍ എന്ന് പറയുന്നതില്‍നിന്ന് തന്നെ വിലക്കുന്ന ഒരു വ്യവസ്ഥയും ഭരണഘടനയില്‍ ഇല്ലെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കു വേണ്ടിയുള്ള ശബ്ദം ഇനിയും ഉയരുമെന്നും ഉവൈസി പ്രതികരിച്ചു. കഴിഞ്ഞ തവണ പാര്‍ലിമെന്റില്‍ സത്യപ്രതിജ്ഞയ്ക്കിടെയും ഉവൈസിക്കെതിരേ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചിരുന്നു.



അതേസമയം, ഹിന്ദു രാഷ്ട്രം ജയിക്കട്ടെ എന്ന മുദ്രാവാക്യവുമായാണ് ഉത്തര്‍പ്രദേശിലെ ബറേലി മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപി ഛത്രപാല്‍ സിങ് ഗാങ്‌വര്‍ സത്യപ്രതിജ്ഞ ചെയ്തത്. നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷം പ്രതിപക്ഷം വിളിച്ചു പറഞ്ഞു. ഛത്രപാല്‍ സിങിന്റെ വാക്കുകള്‍ രേഖയില്‍നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടു.



മണിപ്പൂരില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിമാരായ പ്രഫ. അന്‍ഗോംച ബിമോല്‍ അകോയിസാം, ആല്‍ഫ്രഡ് കന്‍ഗാം എന്നിവരുടെ സത്യപ്രതിജ്ഞയും ശ്രദ്ധ നേടി. ഇരുവരും സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ 'ജസ്റ്റിസ് ഫോര്‍ മണിപ്പൂര്‍ (മണിപ്പൂരിന് നീതി വേണം) എന്ന മുദ്രാവാക്യം മുഴങ്ങി. ഇന്‍ഡ്യ മുന്നണി അംഗങ്ങളാണ് മണിപ്പൂരിന് ഐക്യദാര്‍ഢ്യവുമായെത്തിയത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ എഴുന്നേറ്റുനിന്നാണ് ഇരുവരെയും സ്വാഗതം ചെയ്തത്.


കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. റായ്ബറേലി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയായാണ് രാഹുല്‍ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്. രാഹുല്‍ സത്യപ്രതിജഞ് ചെയ്യുമ്പോള്‍ 'ഭാരത് ജോഡോ', ടഇന്ത്യ' എന്ന വിളികളും കരഘോഷങ്ങളും ഉയര്‍ന്നു. 'ജയ് ഹിന്ദ്, ജയ് സംവിധാന്‍' എന്ന് പറഞ്ഞാണ് സത്യപ്രതജ്ഞ അവസാനിപ്പിച്ചത്.



Next Story

RELATED STORIES

Share it