Sub Lead

വിദ്യാര്‍ഥികളുടെ ദൂരൂഹ മരണം: ആശാറാം ബാപ്പുവിനും മകനും ക്ലീന്‍ചിറ്റ്

റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്ന് രണ്ടു കുട്ടികളെ കാണാതായ സംഭവത്തില്‍ മാനേജുമെന്റിന്റെ ഭാഗത്തുനിന്ന് 'അലംഭാവം' ഉണ്ടായതായും അത് 'പൊറുക്കാവുന്നതല്ലെ'ന്നും കമ്മീഷന്‍ വിലയിരുത്തി.

വിദ്യാര്‍ഥികളുടെ ദൂരൂഹ മരണം: ആശാറാം ബാപ്പുവിനും മകനും ക്ലീന്‍ചിറ്റ്
X

ഗാന്ധിനഗര്‍: ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ഉടമസ്ഥതയിലുള്ള റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിച്ച രണ്ട് വിദ്യാര്‍ഥിനികളെ 2008ല്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആശാറാം ബാപ്പുവിനും മകന്‍ നാരായണ്‍ റായിക്കും ക്ലീന്‍ചിറ്റ് നല്‍കി കേസ് അന്വേഷിച്ച ജസ്റ്റിസ് ഡി കെ ത്രിവേദി കമ്മീഷന്‍ റിപോര്‍ട്ട്. 2013ല്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് വെള്ളിയാഴ്ചയാണ് ഗുജറാത്ത് നിയമസഭയില്‍ വച്ചത്.

അതേസമയം, റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്ന് രണ്ടു കുട്ടികളെ കാണാതായ സംഭവത്തില്‍ മാനേജുമെന്റിന്റെ ഭാഗത്തുനിന്ന് 'അലംഭാവം' ഉണ്ടായതായും അത് 'പൊറുക്കാവുന്നതല്ലെ'ന്നും കമ്മീഷന്‍ വിലയിരുത്തി. 2008 ജൂലൈ അഞ്ചിനാണ് ആശാറാമിന്റെ ഗുരുകുലില്‍ (റെസിഡന്‍ഷ്യല്‍ സ്‌കൂള്‍) പഠിക്കുന്ന ബന്ധുക്കളായ ദീപേഷ് വഗേല (10), അഭിഷേക് വഗേല (11) എന്നിവരുടെ അഴുകിയ മൃതദേഹങ്ങള്‍ സബര്‍മതി നദിയുടെ തീരത്ത് കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തുന്നതിന്റെ രണ്ടു ദിവസം മുമ്പാണ് ഹോസ്റ്റലില്‍നിന്നു കുട്ടികളെ കാണാതായത്. ആശാറാമിന്റെ ആശ്രമവും സ്‌കൂള്‍ ഹോസ്റ്റലും നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്. ആശ്രമത്തില്‍ ആശാറാം ബാപ്പുവും മകന്‍ നാരായണ്‍ സായിയും ദുര്‍മന്ത്രവാദം നടത്തിയതിന് തെളിവുകളൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആശാറാം ബാപ്പുവും മകനും കുട്ടികളു മേല്‍ ദുര്‍മന്ത്രവാദം നടത്തിയെന്നും ഇതാണ് മരണത്തില്‍ കലാശിച്ചതെന്നും മരിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it