Sub Lead

റഷ്യയില്‍ സ്‌കൂളില്‍ വെടിവയ്പ്പ്; വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു, 10 പേര്‍ക്ക് പരിക്ക്

തോക്കുധാരികളായ രണ്ടുകൗമാരക്കാരാണ് ആക്രമണം നടത്തിയത്. ഇതില്‍ 17കാരനായ കൗമാരക്കാരനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും രണ്ടാമത്തെയാള്‍ സ്‌കൂള്‍ കെട്ടിടത്തില്‍തന്നെയുണ്ടെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

റഷ്യയില്‍ സ്‌കൂളില്‍ വെടിവയ്പ്പ്; വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു, 10 പേര്‍ക്ക് പരിക്ക്
X

മോസ്‌കോ: റഷ്യയില്‍ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ എട്ട് വിദ്യാര്‍ഥികളും അധ്യാപകനും ഉള്‍പ്പെടെ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. പത്തോളം വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സിയായ ടാസ് അറിയിച്ചു. മധ്യ റഷ്യന്‍ നഗരമായ കസാനിലെ 175ാം നമ്പര്‍ ഹൈസ്‌കൂളിലാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. തോക്കുധാരികളായ രണ്ടുകൗമാരക്കാരാണ് ആക്രമണം നടത്തിയത്. ഇതില്‍ 17കാരനായ കൗമാരക്കാരനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും രണ്ടാമത്തെയാള്‍ സ്‌കൂള്‍ കെട്ടിടത്തില്‍തന്നെയുണ്ടെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

ആക്രമണത്തിന്റെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ല. തീവ്രവാദ ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. ടാറ്റര്‍സ്ഥാന്‍ പ്രസിഡന്റ് റുസ്തം മിന്നിഖാനോവ് സംഭവസ്ഥലത്തെത്തിയതായി ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. സംഭവസ്ഥലത്ത് നിന്ന് സ്‌റ്റേറ്റ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത ചിത്രങ്ങളില്‍നിന്ന് സ്‌കൂളിന് പുറത്ത് നിരവധി ആളുകള്‍ തടിച്ചുകൂടിയതായും അഗ്‌നിശമന സേനയും പോലിസ് വാഹനങ്ങളും അണിനിരന്നിരിക്കുന്നതായും വ്യക്തമാവുന്നു.

ഞാന്‍ ക്ലാസ്സിലായിരുന്നു, ആദ്യം ഒരു സ്‌ഫോടനം കേട്ടു, തുടര്‍ന്ന് വെടിയൊച്ചകള്‍- ഒരു അധ്യാപകനെ ഉദ്ധരിച്ച് ടാസ് റിപോര്‍ട്ട് ചെയ്തു. ആര്‍ഐഎ നോവോസ്റ്റി ഏജന്‍സി ഉദ്ധരിച്ച മറ്റൊരു റിപോര്‍ട്ട് പ്രകാരം ഒരു സ്‌ഫോടന ശബ്ദം കേട്ടതായും കെട്ടിടത്തില്‍നിന്ന് പുക ഉയരുന്നത് കണ്ടെന്നും പറയുന്നു.

Next Story

RELATED STORIES

Share it