Sub Lead

അഴീക്കോട് പ്ലസ്ടു കോഴക്കേസ്: കെ പി എ മജീദിന്റെ മൊഴിയെടുത്തു; സൗഹൃദ സന്ദര്‍ശനമെന്ന് മജീദ്

കോഴിക്കോട് പോലിസ് ക്ലബില്‍ വെച്ച് വിജിലന്‍സാണ് മൊഴിയെടുത്തത്. സൗഹൃദ സന്ദര്‍ശനമെന്നാണ് ഇതിനെ കെ പി എ മജീദ് വിശേഷിപ്പിച്ചത്.

അഴീക്കോട് പ്ലസ്ടു കോഴക്കേസ്: കെ പി എ മജീദിന്റെ മൊഴിയെടുത്തു; സൗഹൃദ സന്ദര്‍ശനമെന്ന് മജീദ്
X

കോഴിക്കോട്: കെ എം ഷാജി പ്രതിയായ അഴീക്കോട് പ്ലസ്ടു കോഴക്കേസില്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ മൊഴിയെടുത്തു. കോഴിക്കോട് പോലിസ് ക്ലബില്‍ വെച്ച് വിജിലന്‍സാണ് മൊഴിയെടുത്തത്. സൗഹൃദ സന്ദര്‍ശനമെന്നാണ് ഇതിനെ കെ പി എ മജീദ് വിശേഷിപ്പിച്ചത്.

എന്നാല്‍ മൊഴിയെടുപ്പ് നടന്നതായുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. നേരത്തെ കേസില്‍ കെ എം ഷാജിയെയും വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. കോഴ്‌സ് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കെ എം ഷാജിക്കെതിരായ കേസ്. 2014ല്‍ യുഡിഎഫ് ഭരണകാലത്താണ് കേസിനാസ്പദമായ സംഭവം.

ലീഗിന്റെ പ്രാദേശിക ഓഫിസ് പണിയാന്‍ 25 ലക്ഷം തരാമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് ലീഗ് നേതാക്കളെ അറിയിച്ചിരുന്നു.എന്നാല്‍ ഈ പണം മറ്റാരുമറിയാതെ കെ എം ഷാജി കൈക്കലാക്കിയെന്ന ലീഗിന്റെ പ്രാദേശിക നേതാക്കള്‍ നേതൃത്വത്തിന് കത്തയച്ചിരുന്നു. ഈ കത്ത് തെളിവായി കാണിച്ചാണ് കെ എം ഷാജിക്കെതിരേ പരാതി നല്‍കിയത്.

Next Story

RELATED STORIES

Share it