Sub Lead

"പട്ടാളത്തെ തച്ചു തകർത്ത്, ബാബരി പള്ളി പൊളിച്ചു ഞങ്ങൾ"; ദേശവിരുദ്ധ മുദ്രാവാക്യമുയർത്തി ബജ്റങ്ദൾ റാലി (വീഡിയോ)

പട്ടാളത്തെ തച്ചു തകർത്ത്, ബാബരി പള്ളി പൊളിച്ചു ഞങ്ങൾ; ദേശവിരുദ്ധ മുദ്രാവാക്യമുയർത്തി ബജ്റങ്ദൾ റാലി (വീഡിയോ)
X

കണ്ണൂര്‍: ഇരിട്ടിയിൽ ദേശ വിരുദ്ധ വിദ്വേഷ മുദ്രാവാക്യമുയർത്തി സംഘപരിവാർ സംഘടനയായ ബജ്റങ്ദലിന്റെ റാലി. 'പട്ടാളത്തെ തച്ചു തകർത്ത്, ബാബരി പള്ളി പൊളിച്ചു ഞങ്ങൾ", തുടങ്ങി കൊലവിളികളുമായാണ് മാർച്ച്‌ നടത്തിയത്.




ഭരണഘടന സംവിധാനത്തെ വെല്ലുവിളിച്ചും സൗഹൃദാന്തരീക്ഷം തകര്‍ക്കുന്ന വിധത്തിൽ അന്ത്യന്തം പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചും സംഘപരിവാര്‍ മാർച്ച്‌ നടത്തുമ്പോൾ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ആരോപണം ഉയരുന്നുണ്ട്. മാസങ്ങൾക്ക് മുൻപ് തലശ്ശേരിയി, തൃശൂർ ജില്ലയിലെ കുന്നംകുളം ഉൾപ്പെടെ വിവിധ പ്രദേശങ്ങളിലും ആർഎസ്എസ് പ്രവർത്തകർ വർഗീയ മുദ്രാവാക്യം വിളികളുമായി പ്രകടനം നടത്തിയിരുന്നു. മുസ്‌ലിംകളെ കൊന്നു തള്ളുമെന്നും പള്ളികൾ പൊളിക്കുമെന്നും ആക്രോഷിച്ചായിരുന്നു അന്നത്തെ പ്രകടനങ്ങൾ. സംഘപരിവാറിന്റെ കൊലവിളി മുദ്രാവാക്യങ്ങൾക്കെതിരെ പോലീസ് നടപടി ശക്തമാക്കാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.


Next Story

RELATED STORIES

Share it