Sub Lead

ബാലാക്കോട്ട് സായുധ കേന്ദ്രങ്ങള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതായി സൈനിക മേധാവി

500ഓളം പേര്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ തക്കംപാര്‍ത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബാലാക്കോട്ട് സായുധ കേന്ദ്രങ്ങള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതായി സൈനിക മേധാവി
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തില്‍ തകര്‍ന്ന ബാലാക്കോട്ടിലെ ജെയ്‌ഷെ മുഹമ്മദിന്റെ സായുധ കേന്ദ്രങ്ങള്‍ പുനസ്ഥാപിച്ചതായി സൈനിക മേധാവി വിപിന്‍ റാവത്ത്. 500ഓളം പേര്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ തക്കംപാര്‍ത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെയാണ് പാകിസ്താന്‍ ബാലാക്കോട്ട് പുനസ്ഥാപിച്ചത്. ബാലക്കോട്ട് വ്യോമാക്രമണം സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് ഇത് കാണിക്കുന്നത്. വ്യോമാക്രമണത്തില്‍ കേടുപാടുകള്‍ സംഭവിക്കുകയും തകര്‍ച്ച നേരിടുകയും ചെയ്തിട്ടുണ്ട്. അതു കൊണ്ടാണ് ജനങ്ങളെ അവിടെനിന്ു മാറ്റിയത്. ഇപ്പോഴത് പുനസ്ഥാപിച്ചിരിക്കുന്നു.-ചെന്നൈയില്‍ ഓഫിസേഴ്‌സ് ട്രെയ്‌നിങ് അക്കാഡമിയില്‍ മാധ്യമങ്ങളോട് റാവത്ത് വ്യക്തമാക്കി.

ജയ്‌ഷെ ക്യാംപുകള്‍ പുനസ്ഥാപിച്ചതായി കഴിഞ്ഞദിവസം ചില ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. അന്തര്‍ദേശീയ ശ്രദ്ധ ഒഴിവാക്കി പുതിയ പേരിലാണ് കേന്ദ്രം സ്ഥാപിച്ചത്. ഇന്ത്യയിലും മറ്റിടങ്ങളിലും സ്‌ഫോടനങ്ങള്‍ നടത്താനായി നിരവധി പേര്‍ക്ക് പരിശീലനം നല്‍കാന്‍ ആരംഭിച്ചതായും റിപ്പോര്‍ട്ട് അവകാശപ്പെട്ടിരുന്നു.



Next Story

RELATED STORIES

Share it