Sub Lead

ഐഎംഎ ജ്വല്ലറി തട്ടിപ്പ്: മന്‍സൂര്‍ ഖാനെ കോടതി ഇഡി കസ്റ്റഡിയില്‍ വിട്ടു

മൂന്ന് ദിവസത്തേക്കാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടത്. ആയിരക്കണക്കിന് നിക്ഷേപകരില്‍നിന്നായികോടികള്‍ കൈക്കലാക്കി മന്‍സൂര്‍ ഖാന്‍ ദുബയിലേക്ക് കടന്നിരുന്നു.

ഐഎംഎ ജ്വല്ലറി തട്ടിപ്പ്: മന്‍സൂര്‍ ഖാനെ കോടതി ഇഡി കസ്റ്റഡിയില്‍ വിട്ടു
X

ബെംഗളൂരു: കര്‍ണാടകത്തില്‍ കോളിളക്കം സൃഷ്ടിച്ച ഐഎംഎ ജ്വല്ലറി തട്ടിപ്പ് കേസില്‍ പിടിയിലായ ഉമട മന്‍സൂര്‍ ഖാനെ കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസത്തേക്കാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടത്. ആയിരക്കണക്കിന് നിക്ഷേപകരില്‍നിന്നായികോടികള്‍ കൈക്കലാക്കി മന്‍സൂര്‍ ഖാന്‍ ദുബയിലേക്ക് കടന്നിരുന്നു.

പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തിയ ഇയാളെ ഡല്‍ഹിയില്‍നിന്നു കഴിഞ്ഞദിവസമാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍ എത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി. കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പ്രതിക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. വിവാദം തുടങ്ങിയ വേളയില്‍ ദുബായിലേക്ക് കടന്ന മന്‍സൂര്‍ ഖാന്‍ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാമെന്ന് അറിയിക്കുകയായിരുന്നു.

4084 കോടി രൂപയാണ് മന്‍സൂര്‍ ഖാന്റെ കമ്പനികളില്‍ ജനങ്ങള്‍ നിക്ഷേപിച്ചതെന്ന് അന്വേഷണ സംഘം പറയുന്നു. 1400 കോടിയോളം രൂപ ഇയാള്‍ തിരിച്ചുനല്‍കുകയും ചെയ്തു. രാഷ്ട്രീയ നേതാക്കളും ഉന്നത ഓഫിസര്‍മാരും കോടികള്‍ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങി തന്റെ കമ്പനി പൊളിക്കുകയായിരുന്നുവെന്നാണ് മന്‍സൂര്‍ ഖാന്റെ വാദം.2006ലാണ് മുഹമ്മദ് മന്‍സൂര്‍ ഖാന്‍ ഐ മോണിറ്ററി അഡൈ്വസറി (ഐഎംഎ) എന്ന പേരില്‍ കമ്പനി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. ജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചായിരുന്നു പ്രവര്‍ത്തനം. 14 ശതമാനം മുതല്‍ 18 ശതമാനം വരെ ലാഭം വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചത്. കമ്പനിയിലെ പ്രധാനനിക്ഷേപകര്‍ മുസ്‌ലിംകളായിരുന്നു.

Next Story

RELATED STORIES

Share it