Sub Lead

സത്യപ്രതിജ്ഞാ ചടങ്ങിന് ഒരുങ്ങി ബെംഗളൂരു; 1.5 ലക്ഷം പേര്‍ പങ്കെടുക്കും

ഒന്നര ലക്ഷം പേര്‍ ചടങ്ങ് വീക്ഷിക്കാനായി എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങിന് ഒരുങ്ങി ബെംഗളൂരു; 1.5 ലക്ഷം പേര്‍ പങ്കെടുക്കും
X

ബെംഗളൂരു: കര്‍ണാടകയുടെ 24ാമതു മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാറും നാളെ ചുമതലയേല്‍ക്കും. ബെംഗളൂരു ശ്രീകണ്ഠരവ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഒന്നര ലക്ഷം പേരെയാണു ചടങ്ങിന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷം കിട്ടിയ അസുലഭ നിമിഷം വന്‍ ആഘോഷമാക്കൊനൊരുങ്ങി കര്‍ണാടക കോണ്‍ഗ്രസ്. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ വമ്പന്‍ വേദിയില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ തന്‍വീര്‍ ചന്ദ് ഗലോട്ട് കര്‍ണാടകയുടെ 24ാമത്തെ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. പിറകെ ഉപമുഖ്യമന്ത്രി അടക്കമുള്ളവരും അധികാരമേല്‍ക്കും. സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി പ്രിയങ്കാഗാന്ധി തുടങ്ങി കോണ്‍ഗ്രസിന്റെ ഏതാണ്ട് മുഴുവന്‍ നേതാക്കന്‍മാരും ബെംഗളുരുവിലെത്തും. ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരെയും ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്. കനത്ത സുരക്ഷയാണു സത്യപ്രതിജ്ഞയോട് അനുബന്ധിച്ചു ബെംഗളുരുവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്ഷണക്കത്തില്ലാത്തവര്‍ക്കു ചടങ്ങു നടക്കുന്ന വേദിയുടെ അടുത്തേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഒന്നര ലക്ഷം പേര്‍ ചടങ്ങ് വീക്ഷിക്കാനായി എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.





Next Story

RELATED STORIES

Share it