Sub Lead

കടബാധ്യത: ഭാരതി എയര്‍ടെലിന്റെ ഓഹരികള്‍ വിറ്റ് 7,500 കോടി സമാഹരിക്കും

നിലവില്‍ ഭാരതി എയര്‍ടെല്‍ പ്രമോട്ടര്‍മാരുടെ കൈവശമുള്ള മൊത്തം ഓഹരികള്‍ 58.98 ശതമാനമാണ്.

കടബാധ്യത: ഭാരതി എയര്‍ടെലിന്റെ ഓഹരികള്‍ വിറ്റ് 7,500 കോടി സമാഹരിക്കും
X

ന്യൂഡല്‍ഹി: ഭാരതി എയര്‍ടെലിന്റെ ഉടമസ്ഥതയിലുള്ള ഭാരതി ടെലികോം മൊബൈല്‍ഫോണ്‍ ഓപ്പറേറ്റര്‍ ബിസിനസിലെ 2.75 ശതമാനം ഓഹരികള്‍ വിറ്റഴിച്ച് 100 കോടി ഡോളര്‍ (ഏകദേശം 7,500 കോടി രൂപ) സമാഹരിക്കും. യോഗ്യരായ നിക്ഷേപകസ്ഥാപനങ്ങള്‍ക്ക് ഓഹരി വിറ്റഴിച്ചാണ് തുക നേടുക. കടം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭാരതി ടെലികോമിന്റെ നീക്കം.

593.20 രൂപയിലാണ് കഴിഞ്ഞ വെള്ളിയാഴ്ച ഭാരതി എയര്‍ടെല്‍ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ആറു ശതമാനം ഡിസ്ഡൗണ്ടോടെ, 558 രൂപയ്ക്കായിരിക്കും നിര്‍ത്തിവെക്കുന്ന ഇടപാട്. ഇതിന്റെ നടപടികള്‍ ഇന്ന് ഓഹരി വിപണിയില്‍ എയര്‍ടെല്‍ ആരംഭിക്കുമെന്നാണ് സൂചന. ഇക്കാര്യം എയര്‍ടെല്‍ സ്ഥിരീകരിച്ചിട്ടില്ല. ഇടപാട് വിജയിച്ചാല്‍, കടബാദ്ധ്യത പൂര്‍ണമായും ഇല്ലാതാകുമെന്നാണ് വിലയിരുത്തല്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ടെലികോം വിഭാഗമായ റിലയന്‍സ് ജിയോയിലെ ഓഹരിയുടെ ഒരു ഭാഗം വിറ്റുകൊണ്ട് 78,562 കോടി രൂപ സമാഹരിക്കുന്നതിന് പുറമെയാണ് എയര്‍ടെലും.നിലവില്‍ ഭാരതി എയര്‍ടെല്‍ പ്രമോട്ടര്‍മാരുടെ കൈവശമുള്ള മൊത്തം ഓഹരികള്‍ 58.98 ശതമാനമാണ്. ഇടപാടിന് ശേഷം ഇത് 56.23 ശതമാനമാകും. ഭാരതി ടെലികോമിന് പുറമേ ഇന്ത്യന്‍ കോണ്ടിനന്റ് ഇന്‍വെസ്റ്ര്മെന്റ് ലിമിറ്റഡ്, വിറിഡിയന്‍ ലിമിറ്റഡ്, പാസ്റ്റല്‍ ലിമിറ്റഡ് എന്നിവരാണ് പ്രമോട്ടര്‍മാര്‍. കടബാദ്ധ്യത കുറയ്ക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനുമായി ഏതാനും വര്‍ഷങ്ങളായി വിവിധ മാര്‍ഗങ്ങളിലൂടെ പണം സമാഹരിക്കുന്നുണ്ട് എയര്‍ടെല്‍.

കഴിഞ്ഞ മേയില്‍ അവകാശ ഓഹരി വില്പനയിലൂടെ 25,000 കോടി സമാഹരിച്ചിരുന്നു.പിന്നീട് ഇന്‍സ്റ്റിറ്ര്യൂഷണല്‍ നിക്ഷേപകര്‍ക്ക് (ക്യൂഐപി) കടപ്പത്രങ്ങള്‍ കൈമാറി 22,000 കോടിയും സമാഹരിച്ചു. ഇതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ കുടിശിക ഉടന്‍ വീട്ടണമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ സുപ്രിം കോടതി ഉത്തരവിട്ടതും തിരിച്ചടിയായിരുന്നു. 35,586 കോടിയാണ് കേന്ദ്രത്തിന് നര്‍കാനുള്ളത്.



Next Story

RELATED STORIES

Share it