- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അധികാരത്തില്‍ നിന്ന് ഇറങ്ങാന്‍ 27 ദിവസം; 37 പേരുടെ വധശിക്ഷ ഇളവ് ചെയ്ത് ബൈഡന്‍
വാഷിങ്ടണ്‍: യുഎസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന 37 പേരുടെ ശിക്ഷ പ്രസിഡന്റ് ജോ ബൈഡന്‍ ജീവപര്യന്തമായി ഇളവ് ചെയ്തു. പോലിസുകാരെയും പട്ടാളക്കാരെയും കൊന്നവരും മയക്കുമരുന്ന് ഇടപാട് നടത്തിയവരും ബാങ്ക് കൊള്ള ചെയ്തവരുമെല്ലാം ശിക്ഷയിളവ് ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. മറ്റു കേസുകളില്‍ ശിക്ഷിക്കപ്പെട്ട 1,500 പേരുടെ ജയില്‍ശിക്ഷ ഇളവുചെയ്ത് രണ്ടാഴ്ചയ്ക്കുശേഷമാണിത് പുതിയ നടപടി. കുറ്റകൃത്യങ്ങള്‍ തടയാന്‍ വധശിക്ഷ നിര്‍ബന്ധമാണെന്ന നിലപാടുള്ള ഡോണള്‍ഡ് ട്രംപ് ജനുവരി 20ന് അധികാരം ഏല്‍ക്കും മുമ്പാണ് ബൈഡന്റെ ശിക്ഷാ ഇളവ് നടപടികള്‍.
സൗത്ത് കരോലൈനയിലെ പള്ളിയില്‍ ആഫ്രിക്കന്‍ വംശജരായ ഒമ്പതുപേരെ കൊന്ന ഡിലന്‍ റൂഫ്, ബോസ്റ്റണ്‍ മാരത്തണിനിടെ സ്‌ഫോടനം നടത്തിയ ഷോഖര്‍ സരനേയ്, പിറ്റ്‌സ്ബര്‍ഗിലെ സിനഗോഗില്‍ 11 പേരെ വെടിവെച്ചുകൊന്ന റോബര്‍ട്ട് ബവേഴ്‌സ് എന്നിവരുടെ ശിക്ഷ ജീവപര്യന്തം തടവാക്കാന്‍ ബൈഡന്‍ വിസമ്മതിച്ചു.
2021 ജനുവരി 20ന് അധികാരമേറ്റ ബൈഡന്‍ സര്‍ക്കാര്‍ അക്കൊല്ലംതന്നെ വധശിക്ഷയ്ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നു. ബൈഡന്‍ സര്‍ക്കാരിന്റെ കാലത്ത് വധശിക്ഷകളൊന്നും നടപ്പാക്കിയിട്ടില്ല. ട്രംപിന്റെ ഒന്നാം ഭരണകാലത്ത് 13 ഫെഡറല്‍ തടവുകാരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു.
RELATED STORIES
വയോധികയെ തെരുവുനായ കടിച്ചുകൊന്നു
24 Dec 2024 1:27 PM GMTസംഘപരിവാര ക്രൈസ്തവ സ്നേഹത്തിന്റെ പൊള്ളത്തരം വെളിവാകുന്നു: പി കെ...
24 Dec 2024 1:13 PM GMTതൂങ്ങിമരിക്കാന്‍ ശ്രമിച്ചയാളെ ആശുപത്രിയില്‍ കൊണ്ടുപോയ കാര്‍ കേടായി;...
24 Dec 2024 1:10 PM GMTഅച്ചനെയും അമ്മയേയും സഹോദരിയെയും കൊന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച...
24 Dec 2024 12:18 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTഎംഡിഎംഎ സിനിമ നടിമാര്‍ക്ക് നല്കാന് കൊണ്ടുവന്നതെന്ന് പ്രതി
24 Dec 2024 11:31 AM GMT