Sub Lead

കഴിക്കാത്ത സമൂസയുടെ തുക ബില്ലിലെഴുതി; ഹോട്ടലുടമയെ കസ്റ്റമര്‍ അടിച്ചു കൊന്നു

മധുര കെ പുദൂര്‍ ഗവ. ടെക്‌നിക്കല്‍ ട്രെയിനിങ് കോളജിന് സമീപത്തുള്ള ഹോട്ടലിലാണു ദാരുണ സംഭവം.

കഴിക്കാത്ത സമൂസയുടെ തുക ബില്ലിലെഴുതി; ഹോട്ടലുടമയെ കസ്റ്റമര്‍ അടിച്ചു കൊന്നു
X

ചെന്നൈ: കഴിക്കാത്ത സമൂസയുടെ തുക ബില്ലില്‍ എഴുതിച്ചേര്‍ത്ത ഹോട്ടലുടമയെ ഭക്ഷണം കഴിക്കാനെത്തിയ ആള്‍ അടിച്ചു കൊന്നു. മധുര കെ പുദൂര്‍ ഗവ. ടെക്‌നിക്കല്‍ ട്രെയിനിങ് കോളജിന് സമീപത്തുള്ള ഹോട്ടലിലാണു ദാരുണ സംഭവം.

ഭക്ഷണം കഴിക്കാനെത്തിയ കണ്ണന്‍ എന്ന യുവാവ് ഇഡ്ഡലിയാണു കഴിച്ചത്. എന്നാല്‍ ബില്ലില്‍ ഇഡ്ഢലിക്കൊപ്പം സമൂസയുടെ തുകയും ഹോട്ടലുടമ മുത്തുകുമാര്‍ ചേര്‍ത്തിരുന്നു. ഇതില്‍ പരാതിപ്പെട്ടതോടെ കണ്ണന്‍ സമൂസ കഴിച്ചെന്നും കള്ളം പറയുകയാണെന്നും മുത്തുകുമാര്‍ വാദിച്ചു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി.

അതിനിടെ പ്രകോപിതനായ കണ്ണന്‍ ഹോട്ടലില്‍ സൂക്ഷിച്ച തടിക്കഷണമെടുത്ത് മുത്തുകുമാറിനെ ആക്രമിക്കുകയായിരുന്നു. മുത്തുകുമാര്‍ തത്ക്ഷണം മരിച്ചു. ഓടി രക്ഷപ്പെട്ട കണ്ണനെ പിന്നീട് പോലിസ് അറസ്റ്റ് ചെയ്തു.

മുത്തുകുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മധുര സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. കഴിക്കാത്ത സമൂസയുടെ തുക ബില്ലില്‍ ചേര്‍ത്തതു മൂലമുള്ള ദേഷ്യത്തിലാണു കൊലപാതകം നടത്തിയതെന്നു കണ്ണന്‍ പോലിസിനോടു സമ്മതിച്ചു.


Next Story

RELATED STORIES

Share it