- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പക്ഷിപ്പനി: കോഴിക്കോട് ജില്ലയിൽ ഇന്നലെ 8,409 പക്ഷികളെ കൊന്നു; 30,395 മുട്ടയും 9,558 കിലോ കോഴി തീറ്റയും നശിപ്പിച്ചു

കോഴിക്കോട്: ചാത്തമംഗലം പൗൾട്രി ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ
ജില്ലാ ഭരണകൂടം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഇതിൻ്റെ ഭാഗമായി ഇന്നലെ 8,409 പക്ഷികളെ കൊന്നു. 8,348 കോഴി, 10 താറാവ്, 3 ഗിനിക്കോഴി, 2 കാട, 46 മറ്റു വളർത്തു പക്ഷികൾ എന്നിവ ഇതിൽ ഉൾപ്പെടും. 30,395 മുട്ടയും 9,558 കിലോ കോഴി തീറ്റയും നശിപ്പിച്ചു. ഇതുവരെ 12,988 പക്ഷികളെയാണ് കൊന്നത്.
കഴിഞ്ഞ ദിവസം ചാത്തമംഗലത്തെ സർക്കാരിന്റെ പ്രാദേശിക കോഴിവളർത്തു കേന്ദ്രത്തിലെ മുഴുവൻ കോഴികളെയും കൊന്നൊടുക്കിയിരുന്നു.
വെള്ളിയാഴ്ച 4,579 പക്ഷികളെയാണ് കൊന്നത്. ഫാമിലുള്ള 2,697 കോഴികളെയും ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള താറാവ്, ലൗബേർഡ്സ്, ഫാൻസി കോഴികൾ ഉൾപ്പടെയുള്ള 1,882 പക്ഷികളെയുമാണ് നശിപ്പിച്ചത്.
ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും കൊന്നൊടുക്കാനാണ് തീരുമാനം.
പ്രതിരോധ പ്രവർത്തനം അടുത്ത ദിവസവും തുടരും. ഇതിനായി ആറ് അംഗങ്ങൾ ഉൾപ്പെടുന്ന ആർ ആർ ടി ടീമുകൾ സജ്ജമാണ്. മൃഗസംരക്ഷണ ഉദ്യോഗസ്ഥർ, പൊലീസ്, വില്ലേജ് വാർഡ് പ്രതിനിധികൾ എന്നിവരാണ് ടീമിലുള്ളത്.
RELATED STORIES
മഞ്ഞുമ്മലില് രണ്ടു പേര് പുഴയില് മുങ്ങിമരിച്ചു
12 April 2025 2:16 PM GMTറഫയെ ചുറ്റിവളഞ്ഞുവെന്ന് ഇസ്രായേലി സൈന്യം
12 April 2025 2:07 PM GMTഅപൂര്വ്വ ഇനം പല്ലികളുമായി മൂന്നു പേര് അറസ്റ്റില്; ഒന്നിന് 60 ലക്ഷം...
12 April 2025 1:47 PM GMTശ്രീകൃഷ്ണ വിഗ്രഹത്തില് മാലയിട്ട് വീഡിയോ എടുത്ത് പ്രചരിപ്പിച്ചു; ജസ്ന ...
12 April 2025 1:09 PM GMTനാഷണൽ ഹെറാൾഡ് കേസ്; 700 കോടിയുടെ സ്വത്ത് പിടിച്ചെടുക്കാനൊരുങ്ങി ഇഡി
12 April 2025 1:07 PM GMTകോഴിക്കോട് ഇനി അതിരൂപത; ഡോ. വര്ഗ്ഗീസ് ചക്കാലയ്ക്കല് പ്രഥമ ആര്ച്ച്...
12 April 2025 12:52 PM GMT