Sub Lead

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ബിഷന്‍ സിങ് ബേദി അന്തരിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ബിഷന്‍ സിങ് ബേദി അന്തരിച്ചു
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസവും ഇടംകൈയന്‍ സ്പിന്നറുമായിരുന്ന ബിഷന്‍ സിങ് ബേദി (77) അന്തരിച്ചു. 22 മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച അദ്ദേഹം 1967 മുതല്‍ 1979 വരെ ക്രിക്കറ്റില്‍ സജീവമായിരുന്നു. ഇന്ത്യക്കായി 67 ടെസ്റ്റുകളില്‍ നിന്ന് 266 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 10 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ച അദ്ദേഹം ആകെ 7 വിക്കറ്റ് നേടി. ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായി അറിയപ്പെടുന്ന ബേദി, ഇന്ത്യയുടെ സ്പിന്‍ ബൗളിങ് വിപ്ലവത്തിന്റെ ശില്‍പ്പികളില്‍ ഒരാളായിരുന്നു. എരപ്പള്ളി പ്രസന്ന, ബി എസ് ചന്ദ്രശേഖര്‍, എസ് വെങ്കിട്ടരാഘവന്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യയുടെ ആദ്യ ഏകദിന വിജയത്തില്‍ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. 12861 എന്ന ബേദിയുടെ കണക്കുകള്‍ പ്രകാരം 1975 ലോകകപ്പില്‍ ഈസ്റ്റ് ആഫ്രിക്കയെ 120 റണ്‍സ് വരെ എത്തിച്ചു. 1946 സപ്തംബര്‍ 25 ന് ഇന്ത്യയിലെ അമൃല്‍സറില്‍ ജനിച്ച ബിഷന്‍ സിങ് ബേദി 1966ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അറങ്ങേറ്റം കുറിച്ചത്. ആഭ്യന്തര ക്രിക്കറ്റ് കരിയറില്‍, പ്രത്യേകിച്ച് ഡല്‍ഹി ടീമിനൊപ്പം മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. നിരവധി സ്പിന്‍ ബൗളര്‍മാരുടെ ഉപദേശകനായി സേവനമനുഷ്ഠിച്ച അദ്ദേഹം ഇന്ത്യയിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. മികച്ച ഒരു കമന്റേറ്ററും സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന്റെ വക്താവുമായിരുന്നു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷവും, ക്രിക്കറ്റുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.


Next Story

RELATED STORIES

Share it