Sub Lead

മണിയന്റെ കല്ലറ വ്യാഴാഴ്ച തുറക്കും

മണിയന്റെ കല്ലറ വ്യാഴാഴ്ച തുറക്കും
X

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ മണിയന്‍ എന്ന ഗോപന്റെ കല്ലറ വ്യാഴാഴ്ച തുറക്കും. ജില്ലാഭരണകൂടത്തിന്റെ അനുമതി ലഭിച്ചതോടെയാണ് പോലിസ് തീരുമാനമെടുത്തത്. വിവിധ ഹിന്ദുസംഘടനകളുടെ പ്രതിഷേധമുണ്ടാവുമെന്ന് സൂചനയുള്ളതിനാല്‍ പ്രദേശത്ത് കൂടുതല്‍ പോലിസിനെ വിന്യസിക്കും. കല്ലറ തുറന്നു പരിശോധിക്കണമെന്ന ആര്‍ഡിഒ ഉത്തരവിനെതിരെ ഗോപന്‍ സ്വാമിയുടെ ഭാര്യയും 2 ആണ്‍മക്കളും നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസിന്റെ നീക്കം. അതേസമയം, ഗോപന്റെ സമാധിയുമായി ബന്ധപ്പെട്ട ദുരൂഹത മാറ്റേണ്ടതു ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഘടകം വ്യക്തമാക്കി.

Next Story

RELATED STORIES

Share it