- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓണ്‍ലൈന്‍ റമ്മി ഗെയിം നിരോധിക്കണമെന്ന് ബിജെപി നേതാവ്
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ റമ്മി ഗെയിം സര്‍ക്കാര്‍ നിരോധിക്കണമെന്ന് ബിജെപി നേതാവ് കെ സി രാമമൂര്‍ത്തി ചൊവ്വാഴ്ച രാജ്യസഭയില്‍ ആവശ്യപ്പെട്ടു. റമ്മി വൈദഗ്ധ്യമുള്ള കളിയാണെന്നത് തെറ്റാണെന്നും കൂടുതല്‍ നേടാനുള്ള അത്യാഗ്രഹത്തില്‍ റമ്മിയിലൂടെ പണം ചൂഷണം ചെയ്യുന്നത് വാതുവയ്പ്പും നിയമവിരുദ്ധവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് കുടുംബങ്ങളെ സാമ്പത്തികമായും അല്ലാതെയും നശിപ്പിക്കുകയാണ്. പലരും ഗെയിമിന് അടിമകളായിത്തീര്‍ന്നത് നിര്‍ഭാഗ്യകരമാണ്. പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലാണ് വ്യാപകമെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. ദി റമ്മി ഫെഡറേഷന്റെ അംഗീകാരമുള്ള അംഗീകാരമുള്ള എയ്‌സ് 2 ത്രീ, ജംഗ്ലി റമ്മി, റമ്മി സര്‍ക്കിള്‍, റമ്മി പാഷന്‍ എന്നീ നാലു ഗെയിമുകളാണുള്ളത്.
ആകര്‍ഷകമായ പരസ്യങ്ങളും പ്രമോഷനുകളും ഉപയോഗിച്ച് എല്ലാ വിഭാഗങ്ങളെയും, പ്രത്യേകിച്ച് യുവാക്കളെ ആകര്‍ഷിക്കുന്നതിലൂടെ ഓണ്‍ലൈന്‍ റമ്മി അതിവേഗം വ്യാപിക്കുകയാണ്. ലാഭകരമായ വരുമാനം ഉറപ്പാക്കുന്നുവെന്ന് തെറ്റായി പ്രചരിപ്പിക്കുകയാണ്. ഈ പരസ്യങ്ങളില്‍ ആകൃഷ്ടടരായി യുവാക്കള്‍ പണം നഷ്ടപ്പെട്ടശേഷം, ആസക്തി തുടരാന്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ ആശ്രയിക്കുകയാണ്. മക്കളുടെ ഭാവിയെക്കുറിച്ച് മാതാപിതാക്കള്‍ ആശങ്കാകുലരാണെന്നും അദ്ദേഹം പറഞ്ഞു.
2,200 കോടി രൂപയുണ്ടായിരുന്ന ഓണ്‍ലൈന്‍ റിയല്‍ മണി ഗെയിമിങ് വ്യവസായം പ്രതിവര്‍ഷം 30 ശതമാനം വളരുന്നതായി കെപിഎംജി റിപോര്‍ട്ട് ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ഇങ്ങനെയായാല്‍ 2023 ഓടെ 12,000 കോടി രൂപയിലെത്തും. ആപ്പിള്‍, ആമസോണ്‍ എന്നിവയുള്‍പ്പെടെ ലോകത്ത് ഇത്രവേഗതയില്‍ വളരാന്‍ കഴിയുന്ന ഒരു വ്യവസായവും ഞാന്‍ കാണുന്നില്ല. റമ്മി ഉള്‍പ്പെടുന്ന ഓണ്‍ലൈന്‍ റിയല്‍ മണി ഗെയിമിംഗ് എത്ര വേഗം വ്യാപിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യങ്ങളില്‍ പ്രശസ്തരായ സിനിമാ-കായിക താരങ്ങള്‍ അഭിനയിക്കുന്നത് ജനപ്രീതി നേടാന്‍ കാരണമാക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇവയെല്ലാം കണക്കിലെടുത്ത്, ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഉടന്‍ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
BJP Leader K C Ramamurthy Demands Ban on Online Rummy Game
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
21 Nov 2024 8:37 AM GMTഎറണാകുളത്ത് രോഗിയുമായി പോയ ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍...
14 Nov 2024 3:34 PM GMTവാഴക്കാലയില്‍ ഇന്റര്‍നാഷനല്‍ ജിമ്മില്‍ തീപിടിത്തം
13 Nov 2024 8:14 AM GMTവഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല...
12 Nov 2024 11:16 AM GMTവഖഫ്, മദ്റസ സംരക്ഷണം : എസ്ഡിപിഐ പറവൂരില്‍ ചര്‍ച്ചാ സംഗമം...
12 Nov 2024 5:28 AM GMT