- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജമ്മു കശ്മീരില്‍ ബിജെപി നേതാവും കുടുംബാംഗങ്ങളും വെടിയേറ്റു മരിച്ചു; സംഭവം അംഗരക്ഷകരുടെ അഭാവത്തില്‍
കേന്ദ്രഭരണ പ്രദേശമായ ബന്ദിപൂര്‍ ജില്ലയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. ബന്ദിപ്പോരയിലെ കടയില്‍ അതിക്രമിച്ച് കയറിയ തോക്കുധാരികള്‍ വസീംബാരിക്കും പിതാവിനും സഹോദരനും നേരെ നിറയൊഴിക്കുകയായിരുന്നു.

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബിജെപി നേതാവും കുടുംബാംഗങ്ങളും വെടിയേറ്റു മരിച്ചു. കേന്ദ്രഭരണ പ്രദേശമായ ബന്ദിപൂര്‍ ജില്ലയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. ബന്ദിപ്പോരയിലെ കടയില്‍ അതിക്രമിച്ച് കയറിയ തോക്കുധാരികള്‍ വസീംബാരിക്കും പിതാവിനും സഹോദരനും നേരെ നിറയൊഴിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ബന്ദിപോരയില്‍ ബിജെപി പ്രവര്‍ത്തകന്‍ വസീം ബാരിക്കെതിരെ 'തീവ്രവാദികള്‍' വെടിയുതിര്‍ത്തു. വിവേചനരഹിതമായ വെടിവയ്പില്‍ വസിം ബാരി, പിതാവ് ബഷീര്‍ അഹ്മദ്, സഹോദരന്‍ ഉമര്‍ ബഷീര്‍ എന്നിവര്‍ക്ക് പരിക്കേറ്റു ആശുപത്രിയിലേക്ക് മാറ്റി, എന്നാല്‍ മൂവരും മരിച്ചു-ജമ്മു കശ്മീര്‍ പോലിസ് ട്വീറ്റ് ചെയ്തു.
കുടുംബത്തിന് എട്ടു പേരടങ്ങുന്ന അംഗരക്ഷകര്‍ ഉണ്ടായിരുന്നുവെങ്കിലും സംഭവസമയത്ത് അവരാരും ഉണ്ടായിരുന്നില്ലെന്നും ജമ്മു കശ്മീര്‍ പോലീസ് ഡിജിപി ദില്‍ബാഗ് സിങ്ങിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. വസീമിനും കുടുംബത്തെയും കാവല്‍ നില്‍ക്കാനായി നിയോഗിച്ച പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫിസര്‍മാരെ (പിഎസ്ഒ) ഡ്യൂട്ടി ഒഴിവാക്കിയതിന് അറസ്റ്റ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
RELATED STORIES
വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: മാതാപിതാക്കള്‍ നഷ്ടപ്പെട്ട...
19 March 2025 11:25 AM GMTഇന്ത്യയിലെ ഏറ്റവും ധനികനായ എംഎല്‍എ ബിജെപിയുടെ പരാഗ് ഷാ, റിപോര്‍ട്ട്
19 March 2025 11:01 AM GMTമക്കള്‍ തങ്ങളെ നോക്കുന്നില്ലെങ്കില്‍, നല്കിയ സ്വത്തുവകകള്‍...
19 March 2025 10:34 AM GMTലഹരി വേട്ട; ജനകീയ റെയ്ഡിനു സര്‍ക്കാര്‍ മുന്‍കൈ എടുക്കണം: മുസ്തഫ...
19 March 2025 9:53 AM GMTലഹരി മാഫിയക്കെതിരേ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി; യുവാവിന്...
19 March 2025 9:33 AM GMTചര്‍ച്ച പരാജയം; സമരവുമായി മുമ്പോട്ടെന്ന് ആശമാര്‍
19 March 2025 9:15 AM GMT