- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാമക്ഷേത്ര ഫണ്ട് കൊണ്ട് ബിജെപിക്കാര്‍ കള്ളുകുടിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ്
രാമക്ഷേത്രത്തിന്റെ പേരില്‍ നേരത്തേ കോടിക്കണക്കിന് രൂപ സമാഹരിച്ചതായും ഈ തുക ബിജെപി നേതാക്കളുടെ നിയന്ത്രണത്തിലാണെന്നും മധ്യപ്രദേശിലെ ജാബുവയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ഭൂരിയ പറഞ്ഞു. ഈ തുക രാമക്ഷേത്ര ട്രസ്റ്റില്‍ നിക്ഷേപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭോപ്പാല്‍: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി ബിജെപി നടത്തുന്ന ധനസമാഹാരണ യജ്ഞത്തിനെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കാന്തിലാല്‍ ഭൂരിയ. രാമക്ഷേത്രത്തിനായി പകല്‍ പിരിച്ചെടുക്കുന്ന പണം ഉപയോഗിച്ച് ബിജെപിക്കാര്‍ രാത്രിയില്‍ കള്ളുകുടിക്കുകയാണെന്ന് ഭൂരിയ പറഞ്ഞു.
രാമക്ഷേത്രത്തിന്റെ പേരില്‍ നേരത്തേ കോടിക്കണക്കിന് രൂപ സമാഹരിച്ചതായും ഈ തുക ബിജെപി നേതാക്കളുടെ നിയന്ത്രണത്തിലാണെന്നും മധ്യപ്രദേശിലെ ജാബുവയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ഭൂരിയ പറഞ്ഞു. ഈ തുക രാമക്ഷേത്ര ട്രസ്റ്റില്‍ നിക്ഷേപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോള്‍ ബിജെപി വീണ്ടും വീടുകള്‍തോറും കയറിയിറങ്ങി പണം സ്വരൂപിക്കുകയും പകല്‍ സംഭാവന പിരിക്കുകയും രാത്രി നദീതീരത്ത് വച്ച് മദ്യപാനം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് നേതാവിന്റെ ഈ പ്രസ്താവനയെ ലജ്ജാകരമാണെന്ന് ബിജെപി വിശേഷിപ്പിച്ചു. രാമനെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് എപ്പോഴും ശ്രമിച്ചിട്ടുണ്ടെന്ന് മധ്യപ്രദേശ് മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു.
RELATED STORIES
ജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMTബലാല്‍സംഗ കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവ്
22 Nov 2024 5:49 AM GMTസിനിമ സീരിയല്‍ നടനായ അധ്യാപകന് അബ്ദുല്‍ നാസര്‍ പോക്സോ കേസില്‍...
22 Nov 2024 5:25 AM GMTമുകേഷ് അടക്കമുള്ള നടൻമാർക്കെതിരായ ഏഴ് പീഡനപരാതികൾ പിൻവലിക്കുമെന്ന്...
22 Nov 2024 5:17 AM GMT