Sub Lead

പ്രവാചക നിന്ദ; തെലങ്കാന ബിജെപി എംഎല്‍എയ്ക്ക് സസ്‌പെന്‍ഷന്‍

പ്രവാചക നിന്ദ; തെലങ്കാന ബിജെപി എംഎല്‍എയ്ക്ക് സസ്‌പെന്‍ഷന്‍
X

ഹൈദരാബാദ്: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയ കര്‍ണാടക ബിജെപി എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ഗോഷാമഹല്‍ എംഎല്‍എ ടി രാജാ സിങ്ങിനെയാണ് സസ്‌പെന്റ് ചെയ്തത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ 10 ദിവസത്തിനകം അറിയിക്കണമെന്നും ദേശീയ അച്ചടക്കസമിതി മെംബര്‍ സെക്രട്ടറി ഒ എം പഥക് പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.

പരാമര്‍ശം പാര്‍ട്ടിയുടെ 15ാം ചട്ടത്തിന്റെയും പാര്‍ട്ടി ഭരണഘടനയിലെ പത്ത് (എ) വകുപ്പിന്റേയും ലംഘനമാണെന്നും കത്തില്‍ പറയുന്നു. പ്രവാചകനിന്ദാ പരാമര്‍ശത്തില്‍ രാജാസിങ്ങിനെ ഇന്ന് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരേ ഹൈദരാബാദ് പോലിസാണ് കേസെടുത്തത്. മതസ്പര്‍ധയ്ക്കും മതവികാരം വ്രണപ്പെടുത്തിയതിനും ഐപിസി 153 എ, 295, 505 വകുപ്പുകളാണ് അദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഹൈദരാബാദ് പോലിസ് കമ്മീഷണര്‍ സി വി ആനന്ദിന്റെ ഓഫിസിന് പുറത്തും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

സിങ് സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയെന്നും അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഹൈദരാബാദില്‍ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കമ്മീഷണറുടെ ഓഫിസിന് പുറത്തും നഗരത്തിലെ മറ്റ് പലയിടത്തും വന്‍ ജനക്കൂട്ടം തടിച്ചുകൂടി. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പിന്നീട് വിവിധ പോലിസ് സ്‌റ്റേഷനുകളിലേക്ക് മാറ്റി. ഹൈദരാബാദ് കമ്മീഷണറേറ്റിന് കീഴിലുള്ള വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ നിന്ന് ഇയാള്‍ക്കെതിരേ പരാതികള്‍ ലഭിച്ചിരുന്നതായി ഡിസിപി സൗത്ത് സോണ്‍ പി സായ് ചൈതന്യ പറഞ്ഞു.

Next Story

RELATED STORIES

Share it