- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപിയുടെ കുഴല്‍പ്പണം കവര്‍ന്ന കേസ്: പാര്‍ട്ടി ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്; സംഘത്തിന് മുറി ബുക്ക് ചെയ്തത് പാര്‍ട്ടി
ഏപ്രില്‍ 2ന് വൈകീട്ട് ഏഴോടെയാണ് ഹോട്ടല്‍ നാഷണല്‍ ടൂറിസ്റ്റ് ഹോമില്‍ മുറി ബുക്ക് ചെയ്തത്. 215, 216 നമ്പര്‍ മുറികളാണ് ബുക്ക് ചെയ്തത്.
തൃശ്ശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച കോടികളുടെ കുഴല്‍പ്പണം കവര്‍ന്ന സംഘത്തിന് തൃശ്ശൂരില്‍ താമസസൗകര്യമൊരുക്കിയത് ബിജെപി ജില്ലാ നേതൃത്വം. പോലിസ് അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഹോട്ടല്‍ മുറി ബുക്ക് ചെയ്തത് ബിജെപി ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്നാണെന്ന് പോലിസിന് മൊഴി നല്‍കിയ ഹോട്ടല്‍ ജീവനക്കാരന്‍ സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി.
ഏപ്രില്‍ 2ന് വൈകീട്ട് ഏഴോടെയാണ് ഹോട്ടല്‍ നാഷണല്‍ ടൂറിസ്റ്റ് ഹോമില്‍ മുറി ബുക്ക് ചെയ്തത്. 215, 216 നമ്പര്‍ മുറികളാണ് ബുക്ക് ചെയ്തത്.
215ല്‍ ധര്‍മ്മരാജനും 216ല്‍ ഷംജീറും റഷീദും താമസിച്ചു. പണം കൊണ്ടുവന്നത് എര്‍ടിഗയില്‍ ആണ്. ധര്‍മ്മരാജന്‍ വന്നത് ക്രറ്റയില്‍ ആണ്. ജീവനക്കാരന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഹോട്ടല്‍ രേഖകളും സിസിടിവിയും അന്വേഷണ സംഘം കണ്ടെടുത്തു. ധര്‍മരാജിനേയും ഡ്രൈവര്‍ ഷംജീറിനേയും ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പോലിസ് ക്ലബില്‍ ഹാജരാകാന്‍ ഇരുവര്‍ക്കും നിര്‍ദ്ദേശം നല്‍കി.
കേസില്‍ ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷ്, സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ ചുമതലയുള്ള സെക്രട്ടറി ഗിരീഷ് എന്നിവരെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി അന്വേഷണ സംഘം മുമ്പോട്ട് പോകുകയാണ്. ഇരുവര്‍ക്കും നോട്ടിസ് നല്‍കി. രണ്ടു ദിവസത്തിനുള്ളില്‍ ഇരുവരും ഹാജരാകുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. ഇന്നലെ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്തയെ ആലപ്പുഴയില്‍ ചോദ്യം ചെയ്തിരുന്നു. പ്രതികളുടെ മൊഴികളുടെയും ഫോണ്‍ രേഖകളുടെയും അടിസ്ഥാനത്തിലാണ് ബിജെപി നേതാക്കളിലേക്ക് അന്വേഷണം എത്തുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ബിജെപി ഓരോ നിയോജക മണ്ഡലത്തിലും കോടികളുടെ കുഴല്‍പ്പണം ഇറക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം.
RELATED STORIES
യുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്‍കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMTഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലു പേര് മരിച്ചു
2 Nov 2024 11:08 AM GMTനെയ്മറും എന്‍ഡ്രിക്കും ഇല്ലാതെ ബ്രസീലിന്റെ ലോകകപ്പ് യോഗ്യത ടീം; ...
2 Nov 2024 10:00 AM GMTഫലസ്തീനികള്‍ സ്വാതന്ത്ര്യ സമരസേനാനികളെന്ന് പത്രം; നടപടിക്കൊരുങ്ങി...
2 Nov 2024 8:07 AM GMTബിജെപിയിലേക്ക് ക്ഷണം ലഭിച്ചിരുന്നതായി ശശി തരൂര്‍; വിദേശകാര്യ മന്ത്രി...
2 Nov 2024 7:46 AM GMTമധ്യപ്രദേശില്‍ പത്ത് ആനകള്‍ ചെരിഞ്ഞു; പോസ്റ്റ്മോര്‍ട്ടം തടസപ്പെടുത്തി ...
2 Nov 2024 6:50 AM GMT