Sub Lead

മസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 കോടി

മസ്ജിദിനു നേരെ അമ്പെയ്ത ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 കോടി
X

ഹൈദരാബാദ്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മസ്ജിദിനു നേരെ പ്രതീകാത്മകമായി അമ്പെയ്ത്ത് നടത്തി വിവാദത്തിലായ ഹൈദരാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കൊമ്പെല്ലാ മാധവി ലതയുടെ ആസ്തി 221.37 കോടി രൂപയെന്ന് സത്യവാങ്മൂലം. സാങ്കല്‍പ്പിക അമ്പെയ്ത്ത് സംഭവത്തില്‍ കൊമ്പെല്ലാ മാധവി ലതയ്‌ക്കെതിരേ ഒരു ക്രിമിനല്‍ കേസുണ്ട്. ഐപിസി സെക്ഷന്‍ 295എ പ്രകാരം ബീഗം ബസാര്‍ പോലിസ് സ്‌റ്റേഷനില്‍ കഴിഞ്ഞയാഴ്ചയാണ് ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. സിദ്ദി ആംബര്‍ ബസാര്‍ സര്‍ക്കിളില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദിനു നേരെയാണ് സാങ്കല്‍പ്പിക അമ്പെയ്ത്ത് നടത്തിയത്. തെലങ്കാനയിലെ ഏറ്റവും സമ്പന്നയായ സ്ഥാനാര്‍ഥിയായ ഇവര്‍ക്കും ഭര്‍ത്താവ് കൊമ്പെല്ലാ വിശ്വനാഥിനും കൂടി 55.91 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും അവരുടെ മൂന്ന് ആശ്രിതരായ കുട്ടികള്‍ക്കും 165.46 കോടി രൂപയുടെ ആസ്തികളും ഉണ്ട്. ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനിടെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മാധവി ലത കുടുംബ സ്വത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. സെക്കന്തരാബാദില്‍ താമസിക്കുന്ന 49 കാരി ഈയിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. ലിസ്റ്റ് ചെയ്തതും ലിസ്റ്റ് ചെയ്യാത്തതുമായ കമ്പനികളില്‍ 25.20 കോടി രൂപയുടെ നിക്ഷേപം ഉള്‍പ്പെടെ 31.31 കോടി രൂപയുടെ ജംഗമ ആസ്തികള്‍ തനിക്കുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. വിരിഞ്ചി ലിമിറ്റഡില്‍ 7.80 കോടി രൂപയുടെ നിക്ഷേപമുണ്ട്. 3.78 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും അവര്‍ക്കുണ്ട്. ഭര്‍ത്താവിന് വിരിഞ്ചി ലിമിറ്റഡില്‍ 52.36 കോടി രൂപയുടെ ഓഹരികള്‍ ഉള്‍പ്പെടെ 88.31 കോടി രൂപയുടെ ജംഗമ ആസ്തികളുണ്ട്. അവരുടെ ആശ്രിതരായ മൂന്ന് കുട്ടികള്‍ക്കും 45 കോടിയിലധികം വരുന്ന ജംഗമ ആസ്തികളുണ്ട്. ബിജെപി സ്ഥാനാര്‍ഥിക്ക് 6.32 കോടി രൂപയും ഭര്‍ത്താവിന്റെ സ്ഥാവര സ്വത്തുക്കളുടെ മൂല്യം 49.59 കോടി രൂപയുമാണ്. ഹൈദരാബാദിലും പരിസരത്തുമുള്ള കാര്‍ഷികേതര ഭൂമിയും വാണിജ്യ, പാര്‍പ്പിട കെട്ടിടങ്ങളും ആസ്തികളില്‍ ഉള്‍പ്പെടുന്നു. മാധവി ലതയ്ക്ക് 90 ലക്ഷം രൂപയും ഭര്‍ത്താവിന്റെ ബാധ്യത 26.13 കോടി രൂപയുമാണ്. 2022-23ല്‍ അവളുടെ വരുമാനം 3.76 ലക്ഷം രൂപയായിരുന്നെങ്കില്‍ 2021-22ല്‍ 1.22 കോടി രൂപയായി. 2022-23ല്‍ 2.82 കോടി രൂപയായിരുന്ന വിശ്വനാഥിന്റെ വരുമാനം 2021-22ല്‍ 6.86 കോടി രൂപയായി.

Next Story

RELATED STORIES

Share it