Sub Lead

ബോബി ചെമ്മണ്ണൂരിന് പ്രത്യേക പരിഗണന; ഉന്നത ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ബോബി ചെമ്മണ്ണൂരിന് പ്രത്യേക പരിഗണന; ഉന്നത ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
X

കൊച്ചി: സിനിമാ നടി ഹണി റോസിനെ അപമാനിച്ചെന്ന കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലില്‍ പ്രത്യേക പരിഗണന നല്‍കിയെന്ന സംഭവത്തില്‍ രണ്ട് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. മധ്യമേഖല ജയില്‍ ഡിഐജി അജയകുമാര്‍, സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ജയില്‍ ആസ്ഥാന ഡിഐജി സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് സര്‍ക്കാര്‍ നടപടി.


ജയിലില്‍ ബോബിയെ കാണാന്‍ വിഐപികള്‍ എത്തിയ സംഭവം നേരത്തെ വിവാദമായിരുന്നു. ഈ വിഷയത്തിലാണ് ജയില്‍ ആസ്ഥാന ഡിഐജി ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ റിപോര്‍ട്ട് നല്‍കിയത്. തൃശ്ശൂര്‍ സ്വദേശി ഉള്‍പ്പെടെ മൂന്ന് വിഐപികള്‍ ബോബി ചെമ്മണ്ണൂരിനെ സന്ദര്‍ശിച്ചുവെന്നും രജിസ്റ്ററില്‍ അവര്‍ പേര് രേഖപ്പെടുത്തിയില്ലെന്നുമാണ് റിപോര്‍ട്ടില്‍ പറയുന്നത്.

Next Story

RELATED STORIES

Share it