Sub Lead

ബൂസ്റ്റര്‍ ഡോസ്: പുനരാലോചനയുമായി കേന്ദ്രം

ബൂസ്റ്റര്‍ ഡോസ്: പുനരാലോചനയുമായി കേന്ദ്രം
X

ന്യൂഡല്‍ഹി: കൊവിഡിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതില്‍ പുനരാലോചനയുമായി കേന്ദ്ര സര്‍ക്കാര്‍. ബൂസ്റ്റര്‍ ഡോസ് എല്ലാവര്‍ക്കും ആവശ്യമില്ലെന്നാണ് വിദഗ്ധ ഉപദേശം. വിഷയത്തില്‍ കേന്ദ്രം ലോകാരോഗ്യ സംഘടനയുടെ നിലപാടും തേടിയിട്ടുണ്ട്. ബൂസ്റ്റര്‍ ഡോസ് വാക്‌സീന്‍ നല്‍കിയാല്‍ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നതില്‍ തെളിവില്ലെന്ന നിലപാടാണ് കേന്ദ്രത്തിന്. മറ്റ് പലരാജ്യങ്ങളും ഇതിനോടകം ബൂസ്റ്റര്‍ വാക്‌സീന്‍ നല്‍കിയിട്ടുണ്ടെങ്കിലും ഒമിക്രോണിനെ പ്രതിരോധിക്കാന്‍ അതിന് സാധിച്ചിട്ടില്ലെന്നതാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്നാല്‍ അതേ സമയം ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്ക് കരുതല്‍ ഡോസ് നല്‍കുന്നത് തുടരാമെന്നാണ് കേന്ദ്ര തീരുമാനം.

Next Story

RELATED STORIES

Share it