Sub Lead

രണ്ട് ബ്രിട്ടീഷ് എംപിമാര്‍ക്ക് പ്രവേശനം നിഷേധിച്ച് ഇസ്രായേല്‍; അംഗീകരിക്കാനാവില്ലെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍

രണ്ട് ബ്രിട്ടീഷ് എംപിമാര്‍ക്ക് പ്രവേശനം നിഷേധിച്ച് ഇസ്രായേല്‍; അംഗീകരിക്കാനാവില്ലെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍
X

ലണ്ടന്‍: രണ്ടു ബ്രിട്ടീഷ് എംപിമാര്‍ക്ക് പ്രവേശനം നിഷേധിച്ച് ഇസ്രായേല്‍. യുവാങ് യാങ്, അബ്റ്റിസാം മുഹമ്മദ് എന്നീ എംപിമാര്‍ക്കാണ് ഇസ്രായേല്‍ പ്രവേശനം നിഷേധിച്ചത്. ലണ്ടനില്‍ നിന്ന് വിമാനമാര്‍ഗം തെല്‍അവീവില്‍ എത്തിയ ഇരുവരെയും ഇസ്രായേലി അധികൃതര്‍ തിരികെ അയക്കുകയായിരുന്നു എന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇസ്രായേലില്‍ വിദ്വേഷ പ്രസംഗം നടത്താന്‍ എത്തിയവരെ മടക്കി അയച്ചു എന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. ഇസ്രായേല്‍ സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it