Sub Lead

ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞു; കേരളത്തിന് ആശ്വാസം

ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞു; കേരളത്തിന് ആശ്വാസം
X

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ആശങ്കയുയര്‍ത്തിയ ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് തീവ്ര ന്യൂനമര്‍ദ്ദദമായി മാറിയയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതോടെ, കേരളതീരത്ത് ചുഴലിക്കാറ്റിനുള്ള സാധ്യത കുറഞ്ഞത് ആശ്വാസമായി. എന്നാല്‍, ജാഗ്രതാ നിര്‍ദേശങ്ങള്‍ തുടരുകയാണ്. 'ബുറേവി' ചുഴലിക്കാറ്റ് മാന്നാര്‍ കടലിടുക്കില്‍, തമിഴ്നാട് രാമനാഥപുരത്തിനടുത്ത് വച്ച് തന്നെ ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമര്‍ദ്ദമായി മാറിയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. മാന്നാര്‍ കടലിടുക്കില്‍ എത്തിയ 'ബുറേവി' ചുഴലിക്കാറ്റ് കഴിഞ്ഞ 3 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി 9.1 ഡിഗ്രി വടക്ക് അക്ഷാംശത്തിലും 78.6 ഡിഗ്രി കിഴക്ക് രേഖാംശത്തിലും തുടരുകയാണ്. ഇത് രാമനാഥപുരത്ത് നിന്ന് 40 കിലോമീറ്റര്‍ ദൂരത്തിലും പാമ്പനില്‍ നിന്നു 70 കിലോമീറ്റര്‍ ദൂരത്തിലും കന്യാകുമാരിയില്‍ നിന്ന് ഏകദേശം 160 കിലോമീറ്റര്‍ ദൂരത്തിലുമാണ്. നിലവില്‍ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 55 മുതല്‍ 65 കിലോമീ വരെയും ചില അവസരങ്ങളില്‍ 75 കിലോമീ വരെയുമാണ്. അതിതീവ്ര ന്യൂനമര്‍ദ്ദം ഡിസംബര്‍ 4ന് പുലര്‍ച്ചയോടെ രാമനാഥപുരം, തൂത്തുക്കുടി ജില്ലകളിലേക്ക് പ്രവേശിക്കും. കരയിലേക്ക് പ്രവേശിക്കുമ്പോള്‍ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 50 മുതല്‍ 60 കിമീ വരെയും ചില അവസരങ്ങളില്‍ 70 കിലോമീറ്റര്‍ വരെയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിന്‍ പ്രകാരം അതിതീവ്ര ന്യൂനമര്‍ദ്ദം തമിഴ്‌നാട്ടിലൂടെ സഞ്ചരിച്ച് കൂടുതല്‍ ദുരബലമായി ഒരു ന്യൂനമര്‍ദ്ദമായി മാറിക്കൊണ്ടായിരിക്കും കേരളത്തിലേക്ക് പ്രവേശിക്കുക. കേരളത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മണിക്കൂറില്‍ ഏകദേശം 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്കന്‍ മേഖലയിലൂടെ ന്യൂനമര്‍ദ്ദം അറബിക്കടലിലെത്തും. കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോവുന്നത് പൂര്‍ണമായും നിരോധിച്ചു. വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. ന്യൂനമര്‍ദ്ദത്തിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോവാന്‍ അനുവദിക്കില്ല. ന്യൂനമര്‍ദ്ദത്തിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.

Burevi cyclone weakens; Relief for Kerala

Next Story

RELATED STORIES

Share it