Sub Lead

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബി സോണ്‍ ഫുട്ബാള്‍ : യോഗ്യത മത്സരങ്ങള്‍ സമാപിച്ചു

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബി സോണ്‍ ഫുട്ബാള്‍ : യോഗ്യത മത്സരങ്ങള്‍ സമാപിച്ചു
X

അരീക്കോട്: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബി സോണ്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രാഥമിക മത്സരങ്ങള്‍ സുല്ലമുസ്സലാം സയന്‍സ് കോളജില്‍ സമാപിച്ചു. എംഐസി അത്താണിക്കല്‍, മലബാര്‍ വേങ്ങര, ഐഎസ്എസ് പെരിന്തല്‍മണ്ണ, അംബേദ്കര്‍ കോളജ് വണ്ടൂര്‍ എന്നീ ടീമുകള്‍ യഥാക്രമം, നജാത്ത് കരുവാരക്കുണ്ട്, കിദ്മത്ത് തിരുനാവായ, ടിഎംജി തിരൂര്‍, എംഇഎസ് പെരിന്തല്‍മണ്ണ എന്നീ ടീമുകളെ പരാജയപ്പെടുത്തി ബി സോണ്‍ അവസാന റൗണ്ട് മത്സരങ്ങളിലേക്ക് യോഗ്യത നേടി.

അരീക്കോട് സുല്ലമുസ്സലാം സയന്‍സ് കോളജിലും, കാളികാവ് ഡക്‌സ്‌ഫോര്‍ഡ് കോളജിലുമായി നടന്ന പ്രാഥമിക മത്സരങ്ങളില്‍ മലപ്പുറം ജില്ലയിലെ 77 ടീമുകള്‍ പങ്കെടുത്തു. നാല് ഗ്രൂപ്പുകളിലായി നടന്ന ഈ മത്സരങ്ങളില്‍ വിജയിച്ച എട്ട് ടീമുകളാണ് സുലമുസ്സലാം സയന്‍സ് കോളജില്‍ നടന്ന ഗ്രൂപ്പ് തല കലാശ പോരാട്ടത്തില്‍ മാറ്റുരച്ചത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റ് അംഗവും സുല്ലമുസ്സലാം സയന്‍സ് കോളജ് മാനേജരുമായ പ്രൊഫ. എന്‍.വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്ത ചാമ്പ്യന്‍ഷിപ്പില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി മുഹമ്മദ് ഇല്യാസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. മുസ്തഫ ഫാറൂഖ്, മുക്കം ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ എം എ ഗഫൂര്‍, ഡോ. കെ പി മുഹമ്മദ് ബഷീര്‍, ആമിര്‍ സുഹൈല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it